Swapna Suresh | ഉന്നത സിപിഎം നേതാക്കൾക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ
- Published by:Naseeba TC
- news18-malayalam
Last Updated:
സോളാർ കേസിൽ ഉമ്മൻ ചാണ്ടി പറഞ്ഞത് പോലെ മുഖ്യമന്ത്രിയും പറയുന്നു.
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ഉന്നത സിപിഎം നേതാക്കളുമായി ബന്ധമുള്ളതായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നും സുരേന്ദ്രൻ.
സ്വപ്ന സുരേഷിനെ 2017 മുതൽ തന്നെ മുഖ്യമന്ത്രിക്കറിയാം. 2017 സെപ്തംബറിൽ ഷാർജ ഭരണാധികാരി കേരളത്തിൽ വന്നപ്പോൾ നൽകിയ വിരുന്നിലുൾപ്പെടെ സ്വപ്ന ങ്കെടുത്തിരുന്നെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഐ ടി സെക്രട്ടറി ശിവശങ്കരനുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ട്. ശിവശങ്കരനെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാമെങ്കിൽ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മറ്റാൻ എന്താണ് തടസ്സമെന്ന് സുരേന്ദ്രൻ ചോദിച്ചു. സോളാർ കേസിൽ ഉമ്മൻ ചാണ്ടി പറഞ്ഞത് പോലെ മുഖ്യമന്ത്രിയും പറയുന്നു.
TRENDING:Gold Smuggling In Diplomatic Channel | സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ് [NEWS]പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ മാത്രം; വിദ്യാഭ്യാസ യോഗ്യത തുറന്നു പറഞ്ഞ് ദീപിക പദുകോൺ [PHOTO]ഇന്ത്യക്ക് പിന്നാലെ അമേരിക്കയും; ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ അമേരിക്കയിലും നിരോധിച്ചേക്കും [NEWS]
സ്വപ്ന സുരേഷ് ഐടി വകുപ്പിലെ ഉന്നത സ്ഥാനത്ത് വന്നത് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. സോളാർ കേസിൽ സരിത എസ് നായരെ അറിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതുപോലെത്തന്നെയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
advertisement
ലോക കേരളസഭയുടെ നടത്തിപ്പിലും സ്വപ്ന സുരേഷ് മുൻപന്തിയിലുണ്ടായിരുന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായുള്ള അടുപ്പമാണ് സ്വപ്ന സുരേഷിനെ ലോക കേരളസഭയുടെ നടത്തിപ്പിലേക്ക് എത്തിച്ചത്. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിയാത്തതല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 07, 2020 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh | ഉന്നത സിപിഎം നേതാക്കൾക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ