TRENDING:

ടിപി വധക്കേസ് പ്രതികളുമായി ചേർന്ന് സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ വിടാതെ കസ്റ്റംസ്

Last Updated:

കഴിഞ്ഞ വർഷം ഇരുവരും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിന്റെ വിവരങ്ങളും കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കുരുക്ക് മുറുക്കി കസ്റ്റംസ്. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും കോടതിയിൽ അപേക്ഷ സമർപ്പിച്ചു.  4 ദിവസം ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ട് നൽകണം എന്നാണ് ആവശ്യം. അർജുൻ ആയങ്കിയും ഷാഫിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനുള്ള തെളിവുണ്ടെന്നും കസ്റ്റംസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
Arjun Ayanki
Arjun Ayanki
advertisement

കഴിഞ്ഞ വർഷം ഇരുവരും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിന്റെ വിവരങ്ങളും കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടു കിട്ടേണ്ടതിന്റെ ആവശ്യം കസ്റ്റംസ് എണ്ണിയെണ്ണി പറയുന്നുണ്ട്. അന്വേഷണത്തിൽ സുപ്രധാന തെളിവായ മൊബൈൽ ഫോൺ ഇനിയും കണ്ടെടുത്തട്ടില്ല. ഇത് സംബന്ധിച്ച് അർജുൻ പല കാര്യങ്ങളാണ് പറയുന്നത്. ഇയാൾ പറയുന്നത് പലതും കളവാണെന്നു ഇതിനകം ബോധ്യപ്പെട്ടതായും കസ്റ്റംസ് പറയുന്നു.

കരിപ്പൂർ കേന്ദ്രീകരിച്ച സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അർജുൻ ആയങ്കി. ഒന്നാം പ്രതിയും സ്വർണ്ണം കൊണ്ടുവന്ന മുഹമ്മദ്‌ ഷെഫീഖിന്റെ ഫോണിൽ ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ട്. ചിലത് ശബ്ദ സന്ദേശങ്ങളാണ്. മറ്റു സംഘങ്ങളുമായും ഇയാൾക്ക് പല രീതിൽ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

advertisement

You may also like:കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഷാഫിക്ക് വയറുവേദന; എത്താനാകില്ലെന്നു കസ്റ്റംസിനെ അറിയിച്ചു

തിങ്കളാഴ്ച ഷാഫിയെയും കണ്ണൂർ സംഘത്തിലെ യുസഫിനേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഈ ദിവസം തന്നെ അർജുനെയും കസ്റ്റഡിയിൽ എത്തിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

You may also like:'കയ്യും കാലും വെട്ടി ആലപ്പുഴ മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ വയ്ക്കും'; പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് വധഭീഷണി

advertisement

കരിപ്പൂർ സ്വർണക്കടത്തിൽ മൂന്നാം സംഘത്തിലെ യൂസഫിന്റെ ചോദ്യം ചെയ്യൽ നിർണ്ണായകമാകും. കേസിൽ  അറസ്റ്റിലായ ഷെഫീക്ക് ഇയാൾക്കാണ് സ്വർണം കൈമാറാനിരുന്നത്. അർജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെയാണ് കണ്ണൂർ സ്വദേശി യൂസഫിന്റെ സംഘം  എത്തിയത്. അർജുൻ ആയങ്കിയുടെ പഴയ കൂട്ടാളി ആയിരുന്നു യുസഫ്.

അർജുനേയും മുഹമ്മദ് ഷഫീഖിനെയും ചോദ്യം ചെയ്തതിൽ നിന്നും ആണ് യൂസഫിന്റെ സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇയാളുടെ  നേതൃത്വത്തിലുള്ള സംഘം  സ്വർണ്ണം ഷെഫീക്കിൽ നിന്നും വാങ്ങാൻ മറ്റൊരു വഴിയിൽ കരിപ്പൂർ എത്തിയിരുന്നു. ഇവരിൽ നിന്നും മറ്റു സംഘങ്ങളിൽ നിന്നും സംരക്ഷണം നല്കാമെന്ന് അർജുൻ ഉറപ്പു നല്കിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടിപി വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘം ഒപ്പമുണ്ടെന്നായിരുന്നു അർജുൻ പറഞ്ഞിരുന്നത്. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് യൂസഫിനോട് കൊച്ചിയിൽ ഹാജരാകാൻ കസ്റ്റംസ് നോട്ടീസയച്ചത്. നിലവിൽ യൂസഫിനെ സംബന്ധിച്ച് കസ്റ്റംസിനെ പക്കൽ വിവരമൊന്നുമില്ല. എങ്കിലും ഹാജരാക്കുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടിപി വധക്കേസ് പ്രതികളുമായി ചേർന്ന് സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ വിടാതെ കസ്റ്റംസ്
Open in App
Home
Video
Impact Shorts
Web Stories