'കയ്യും കാലും വെട്ടി ആലപ്പുഴ മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ വയ്ക്കും'; പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് വധഭീഷണി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഭീഷണിയെ തുടര്‍ന്ന് എംഎല്‍എ മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും പരാതി നല്‍കി
ആലപ്പുഴ : പിപി ചിത്തരഞ്ജന്‍ എംഎല്‍എയ്‌ക്കെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണി കത്ത് ലഭിച്ചത്. എംഎല്‍എയുടെ കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നില്‍ വെയ്ക്കുമെന്നാണ് ഭീഷണി.
എംഎല്‍എയുടെ വലത് കാലും, ഇടത് കയ്യും വെട്ടുമെന്നാണ് കത്തില്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊല്ലുമെന്നും ഒന്‍പത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും കത്തില്‍ പറയുന്നു. തലശ്ശേരി എംഎല്‍എ ഷംസീറിനും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവര്‍ക്കും ഇതേ അവസ്ഥയുണ്ടാകുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.
മൂവാറ്റുപുഴ സ്വദേശി ബെന്നി മാര്‍ട്ടിന്‍ എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭീഷണിയെ തുടര്‍ന്ന് എംഎല്‍എ മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും പരാതി നല്‍കി.
advertisement
അടുത്തിടെ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇന്ത്യ വിടണമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നുമായിരുന്നു കത്തിലെ ഭീഷണി. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്ന് കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. പിന്നാലെ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ടി പി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. ''ടിപി കേസിലെ പ്രതികളെയാണ് സംശയം. വടക്കന്‍ ജില്ലകളിലുള്ളവരുടെ ഭാഷയാണ്. വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകണം എന്ന രീതിയിലാണ് എഴുതിയിട്ടുള്ളത്. ടിപി കേസിലെ ഒരാള്‍ ജാമ്യത്തിലും ഒരാള്‍ പരോളിലും ഉണ്ട്. സംരക്ഷണം വേണമെന്ന് പറയുന്നില്ല. പക്ഷേ കത്തിന്റെ ഉറവിടം കണ്ടെത്തണം.''- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
advertisement
പരാതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഭീഷണിക്ക് പിന്നില്‍ ടി പി വധക്കേസ് പ്രതികളാണെന്ന് സംശയിക്കുന്നുവെന്നും ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2021 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കയ്യും കാലും വെട്ടി ആലപ്പുഴ മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ വയ്ക്കും'; പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് വധഭീഷണി