കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയെയും അറ്റാഷെ റാഷിദ് ഖമീസ് അലിയെയുമാണ് കേസിൽ പ്രതികളാക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഇവരും ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. കോൺസുൽ ജനറലിന്റെ പേരിൽ കഴിഞ്ഞ വർഷം ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ജൂലൈ അഞ്ചിനാണ് ബാഗേജിൽ സ്വർണമാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്. കസ്റ്റംസിൻറെ പക്കൽ നിന്നും ബാഗേജ് വീണ്ടെടുക്കാൻ കോൺസുൽ ജനറലും അറ്റാഷെയും സമ്മർദ്ദം ചെലുത്തിയെങ്കിലും അതു നടക്കാത്തതിനെ തുടർന്ന് ഇരുവരും രാജ്യം വിടുകയായിരുന്നു.
advertisement
Also Read കോവിഡ് കേസുകൾ കുറയുന്നു; 54 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്ക്
കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയും സരിത്തും സന്ദീപും റമീസും ഉൾപ്പെടെയുള്ളവരെ കസ്റ്റംസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സ്വർണക്കടത്തിൽ കോൺസുൽ ജനറലിനും അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സ്വപ്ന ഉൾപ്പെടെയുള്ള പ്രതികൾ കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്. എന്നാൽ നയതന്ത്ര പരിരക്ഷയുള്ളതിനാലാണ് ഇരുവരെയും പ്രതികളാക്കാൻ കസ്റ്റംസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്.
ഭാര്യയുടെ പരാതി; പ്രമുഖ ഹിന്ദി സീരിയൽ താരം അറസ്റ്റിൽ
പ്രമുഖ ഹിന്ദി സീരിയൽ താരം കരൺ മേഹ്റ അറസ്റ്റിൽ. ഭാര്യയും നടിയുമായ നിഷ റാവൽ നൽകിയ പരാതിയിലാണ് ഗോരേഗാവ് പൊലീസ് നടനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടായ കലഹത്തെ തുടർന്നാണ് കരണിനെതിരെ നിഷ പരാതി നൽകിയത് എന്നാണ് സൂചന. നടനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.
ഹിന്ദി സീരിയൽ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്പതികളായിരുന്നു കരൺ മേഹ്റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരൺ. നിരവധി ആരാധകരും ഈ സീരിയലിലൂടെ കരൺ നേടിയിരുന്നു. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.
You may also like: Jagame Thandhiram | ജഗമേ തന്തിരത്തിൽ അങ്കം കുറിക്കാൻ മലയാളി താരം അനൂപ് ശശിധരനും
മെയ് ആദ്യമാണ് താരദമ്പതികൾ തമ്മിൽ സംഘർഷമുള്ളതായി ആദ്യം വാർത്തകൾ വരുന്നത്. എന്നാൽ ഈ വാർത്തകൾ കരൺ തള്ളിക്കളഞ്ഞിരുന്നു. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും വാർത്തകൾ വന്നതിന് പിന്നാലെ നിരവധി ഫോൺ കോളുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു കരൺ അന്ന് പ്രതികരിച്ചത്. നിഷ റാവത്തും വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.