Covid 19 | കോവിഡ് കേസുകൾ കുറയുന്നു; 54 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്ക്

Last Updated:

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2,795 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,75,044 ആയി ഉയർന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കഴിഞ്ഞ ഒറ്റദിവസത്തിൽ 2,55,287 പേരാണ് കോവിഡ് മുക്തി നേടിയത്. ഇതുവരെ 2,59,47,629 പേരാണ് കോവിഡ് മുക്തി നേടിയത്. 92.09% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 18,95,520 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.
കോവിഡ് വ്യാപനം പിടിമുറുക്കിയ മെയ് മാസത്തിൽ മാത്രം 90.3 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1.2 ലക്ഷത്തോളം ആളുകൾ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ നിന്നും രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസം നൽകുന്ന കാര്യം തന്നെയാണ്.
advertisement
Also Read-ആനന്ദയ്യ ആയുർവേദ മരുന്ന് കോവിഡ് രോഗികൾക്ക് നൽകാൻ ആന്ധ്ര സർക്കാർ അനുമതി
രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയർന്ന് നിൽക്കുന്നത് ആശങ്കയായി തുടരുന്നുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2,795 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 3,31,895 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
കോവിഡ് വകഭേദങ്ങൾക്ക് പുതിയ പേരുകൾ
ഇതിനിടെ ഇന്ത്യയിലടക്കം കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന പുതിയ പേരുകൾ നിർദേശിച്ചിട്ടുണ്ട് . ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ വകഭേദം ഇനി മുതൽ ഡെൽറ്റ എന്ന് അറിയപ്പെടും. ഗ്രീക്ക് പദങ്ങളാണ് പുതിയ വൈറസുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
advertisement
ഡെൽറ്റയ്ക്ക് മുമ്പ് കണ്ടെത്തിയ വൈറസ് കാപ്പ എന്നായിരിക്കും അറിയപ്പെടുക. ആശങ്കപ്പെടേണ്ട വകഭേദങ്ങൾക്കാണ് പുതിയ പേരുകൾ നിർദേശിച്ചിരിക്കുന്നത്. ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ വകഭേദം B.1.1.7 ആൽഫ എന്നായിരിക്കും അറിയപ്പെടുക. സൗത്ത് ആഫ്രിക്കയിൽ രണ്ടാമത് കണ്ടെത്തിയ വകഭേദം B.1.351 ബീറ്റ എന്നും അറിയപ്പെടും.
ബ്രസീലിൽ കണ്ടെത്തിയ മൂന്നാം വകഭേദം ഗാമ എന്നും ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയതും നാലാമത്തെ വകഭേദം ഡെൽറ്റ എന്നും അറിയപ്പെടും. ഇനി കണ്ടെത്തുന്ന വകഭേദങ്ങൾ ഗ്രീക്ക് അക്ഷരമാലയിലെ തുടർന്നുള്ള പേരുകളായിരിക്കും നൽകുക. സാധാരണക്കാര്‍ക്ക് വേഗത്തിൽ മനസിലാക്കാന്‍ സഹായകരമാകും എന്നതിനാലാണ് ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരമാലയിൽ കൊറോണ വൈറസ് വകഭേദങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് കേസുകൾ കുറയുന്നു; 54 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്ക്
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement