TRENDING:

സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ സൈബർ ക്രൈം പൊലീസ് പിടികൂടി. തിരുവള്ളുവർ ജില്ലയിലെ തിരുത്തണി താലൂക്കിൽ ബിഗ് സ്ട്രീറ്റിലെ സുനിൽകുമാറിനെയാണ് സൈബർ പൊലീസ് സ്റ്റേഷൻ ഡി വൈ എസ് പി എം.ഇഖ്ബാലിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
advertisement

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നാഷണൽ വെബ് പോർട്ടൽ മുഖേനയാണ് ഇത്തരം ചിത്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള നോഡൽ ഓഫീസർ കൂടിയായ ക്രൈംബ്രാഞ്ച് ഐ ജിയെ ഇക്കാര്യം പോർട്ടൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

കെവിൻ കേസ്: കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ആരോരുമറിയാതെ ബുക്കിങ് വെബ്സൈറ്റ് മാറ്റി KSRTC; ഏഴുദിവസത്തിനകം എല്ലാം ശരിയാകുമെന്ന് അധികൃതർ

advertisement

ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് സംഘം തമിഴ് നാട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് സജാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിബു വി, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് പി, അഭിലാഷ് എൻ എൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു