കെവിൻ കേസ്: കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Last Updated:
കോട്ടയം: കെവിൻ കേസിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്‍റേതാണ് നടപടി. എഎസ്ഐ ടി.എം ബിജുവിനെ ആണ് പിരിച്ചുവിട്ടത്.
ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവർ എം എൻ അജയകുമാറിന്‍റെ മൂന്നുവർഷത്തെ ആനുകൂല്യങ്ങൾ റദ്ദാക്കി. എസ് ഐ എം എസ് ഷിബു, റൈറ്റർ സണ്ണി മോൻ എന്നിവർക്കെതിരായ ഐജിയുടെ അന്വേഷണം തുടരുകയാണ്. കെവിൻ കേസിലെ മുഖ്യപ്രതി ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. ഇവർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ തുടരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2018 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെവിൻ കേസ്: കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു


