TRENDING:

ന്യൂനമർദം 'ബിപോർജോയ്' ആയി മാറും; ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Last Updated:

അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ‘ബിപോർജോയ്’ (Biporjoy) എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്ക് കിഴക്കും അതിനോട് ചേർന്നുള്ള കിഴക്കൻ മധ്യ അറബിക്കടലിലും ന്യൂനമർദമായി കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കാലാവസ്ഥാ പ്രവചനത്തിൽ, അന്തരീക്ഷമർദ്ദം ചുറ്റുമുള്ള സ്ഥലങ്ങളേക്കാൾ കുറവുള്ള ഒരു പ്രദേശത്തെയാണ് ലോ പ്രെഷർ ഏരിയ എന്ന് വിളിക്കുക. അവ സാധാരണയായി മഴയോ കൊടുങ്കാറ്റുകളോ ഉള്ള മേഘാവൃതവും കാറ്റുള്ളതുമായ കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Also read: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം ചൊവ്വാഴ്ച രൂപപ്പെടുമെന്നും ന്യൂനമർദമായി മാറാൻ രണ്ട് ദിവസമെടുക്കുമെന്നും മുംബൈയിലെ ഐഎംഡി മേധാവി സുനിൽ കാംബ്ലെ സിഎൻബിസി – ടിവി 18-നോട് പറഞ്ഞു. എന്നിരുന്നാലും, അതുവരെ കാര്യമായ മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

advertisement

ജൂൺ 9 ന് മഴ ആരംഭിക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് പ്രവചിച്ചിരിക്കുന്നത്. നേരത്തെ ജൂൺ 7 എന്നായിരുന്നു പ്രവചനം.

Summary: Depression has formed over Southeast Arabian Sea.

Latest observations indicate that a depression has formed over southeast Arabian Sea and lay centered at 05.30 hours of today, 06th June, 2023. It is likely to move nearly northwards and intensify into a cyclonic storm during next 24 hours over East central Arabian Sea & adjoining southeast Arabian Sea during next 24 hours

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ന്യൂനമർദം 'ബിപോർജോയ്' ആയി മാറും; ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Open in App
Home
Video
Impact Shorts
Web Stories