TRENDING:

'ജാതിവിവേചനത്തിൽ മനംനൊന്ത് ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചു' - ദളിത് ഓട്ടോഡ്രൈവർ ചിത്രലേഖ

Last Updated:

ഇപ്പോഴത്തെ സർക്കാർ ഇവർക്ക് അനുവദിച്ച സഹായം റദ്ദാക്കി. സഹായം റദ്ദാക്കിയതിന് എതിരെ കളക്ടറേറ്റിനു മുന്നിൽ ചിത്ര ലേഖ സമരം നടത്തിയെങ്കിലും സർക്കാർ തീരുമാനം പുനപരിശോധിക്കാൻ തയ്യാറായില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: താൻ ഇസ്ലാം മതം സ്വീകരിക്കാനുള്ള ആലോചനയിലാണെന്ന് വ്യക്തമാക്കി കണ്ണൂർ എടാട്ടെ ദളിത് ഓട്ടോ ഡ്രൈവറായ ചിത്ര ലേഖ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്ര ലേഖ ഇക്കാര്യം അറിയിച്ചത്.
advertisement

സി പി എം എന്ന രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തതു കൊണ്ട് തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ചിത്ര ലേഖ പോസ്റ്റിൽ പറയുന്നു.

You may also like:ലോക റെക്കോഡ് സ്വന്തമാക്കാൻ വെള്ളത്തിനടിയിൽ പോയി സദ്ദാം കിടന്നത് ആറു ദിവസം [NEWS]കൊച്ചിയിൽ വൻ ജ്വല്ലറി കവർച്ച; ലോക്കർ തകർത്ത് ഒന്നര കോടി രൂപയിലധികം വിലവരുന്ന ആഭരണങ്ങൾ കവർന്നു [NEWS] പ്രതിപക്ഷ നേതാവിന് ഇനി പുതിയ റോൾ; അപ്പൂപ്പൻ ആയതിന്റെ സന്തോഷം പങ്കുവച്ച് ചെന്നിത്തല [NEWS]

advertisement

ഇസ്ലാം മതത്തിലേക്ക് മതം മാറുകയാണെന്ന ചിത്ര ലേഖയുടെ പോസ്റ്റ്,

'പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സി പി എം എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം അക്രമിക്കുകയും ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാൻ സമ്മതിക്കാതെ സി പി എം പാർട്ടിയുടെ അക്രമങ്ങൾ തുടരുന്നു. ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരിക്കുന്നു. ഇക്കാരണത്താൽ ഞാൻ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വർഷക്കാലത്തോളം സി പി എമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചു നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ്, പണം എന്ന പേരും പറഞ്ഞു ആരും ഈ വഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാർട്ടിയായ സി പി എമ്മിന് മുന്നിൽ ഇനിയും സ്വൈര്യമായി ഇരുട്ടിന്റെ മറ പിടിച്ചു ആക്രമിക്കുന്ന സി പി എമ്മിനെ ഭയമില്ലാതെ തൊഴിൽ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടിൽ അന്തിയുറങ്ങണം എന്ന ആഗ്രഹം.'

advertisement

ജാതി വിവേചനത്തെ തുടർന്ന് സി പി എം പ്രവർത്തകർ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ആയിരുന്നു ചിത്ര ലേഖ ആദ്യം മാധ്യമങ്ങളിൽ വാർത്ത ആയത്. പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെ ആയിരുന്നു ഈ വിവാദം. തുടർന്ന് ഓട്ടോറിക്ഷ കത്തിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ചർച്ചയായിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്ത് ചിത്ര ലേഖയ്ക്ക വീടു വെയ്ക്കാൻ അഞ്ചു സെന്റ് ഭൂമിയും അഞ്ചു ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ, വീടുപണി പകുതിയായ സമയത്ത് ഇപ്പോഴത്തെ സർക്കാർ ഇവർക്ക് അനുവദിച്ച സഹായം റദ്ദാക്കി. സഹായം റദ്ദാക്കിയതിന് എതിരെ കളക്ടറേറ്റിനു മുന്നിൽ ചിത്ര ലേഖ സമരം നടത്തിയെങ്കിലും സർക്കാർ തീരുമാനം പുനപരിശോധിക്കാൻ തയ്യാറായില്ല.

advertisement

ഇതിനിടയിലാണ് താൻ ഇസ്ലാം മതത്തിലേക്ക് മതം മാറുകയാണെന്ന പോസ്റ്റുമായി ചിത്ര ലേഖ എത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജാതിവിവേചനത്തിൽ മനംനൊന്ത് ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചു' - ദളിത് ഓട്ടോഡ്രൈവർ ചിത്രലേഖ
Open in App
Home
Video
Impact Shorts
Web Stories