advertisement

സി.പി.എം സെക്രട്ടറിയുടെചുമതല എ. വിജയരാഘവന്; പകരക്കാരനായി കണ്ണൂരിന് പുറത്തുള്ള നേതാവിനെ നിർദ്ദേശിച്ചത് കോടിയേരി

Last Updated:

വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതും കോടിയേരിയുടെ സ്ഥാനമൊഴിയൽ തീരുമാനത്തിന് പിന്നിലുണ്ട്.

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണ അവധിയിൽ പ്രവേശിച്ചതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവന്. കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് നിലവിൽ ഇടതു മുന്നണി കൺവീനർ കൂടിയായ വിജയരാഘവനെ തനിക്ക് പകരക്കാരനായി നിർദ്ദേശിച്ചത്. വിജയരാഘവൻ പാർട്ടിയിലെ ഒന്നാമനായി മാറുന്നതോടെ അടുത്തകാലത്തായി സി.പി.എമ്മിൽ, ഒരു ജില്ല കേന്ദ്രീകരിച്ച് തുടർന്നിരുന്ന അധികാര കേന്ദ്രത്തിലും മാറ്റമുണ്ടായിരിക്കുകയാണ്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അനാരോഗ്യ ചൂണ്ടിക്കാട്ടി കോടിയേരി തന്നെയാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത സി.പി.എം പോളിറ്റ് ബ്യൂറോയെ അറിയിച്ചത്.  ഇതിനു പിന്നാലെയാണ് പകരം ചുമതല ആരെ ഏൽപ്പിക്കണമെന്ന് പി.ബി കോടിയേരിയോട് ചോദിച്ചത്. വിജയരാഘവന്റെ പേര് കേടിയേരി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വച്ചു. ഇത് പാർട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ അംഗീകരിക്കുകയും ചെയ്തു.
അടുത്തകാലത്തായി സി.പി.എം സംസ്ഥാന നേതൃത്വത്തെ നിയന്ത്രിക്കുന്നത് കണ്ണൂരിൽ നിന്നുള്ള നേതാക്കളാണെന്ന പതിവ് പറച്ചിലുകൾക്കിടയിലാണ് വിജയരാഘവൻ സംസ്ഥാന സെക്രട്ടറിയാകുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
advertisement
അതേസമയം തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതും കോടിയേരിയുടെ സ്ഥാനമൊഴിയൽ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.
സ്ഥാനമൊഴിയൽ ആരോഗ്യ പ്രശ്നം മുൻനിർത്തിയുള്ളതാണെന്നാണ് പാർട്ടി നേതാക്കൾ വിശദീകരിക്കുന്നത്. എന്നാൽ നേരത്തെ രണ്ടു തവണ കോടിയേരി വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോഴും മറ്റാർക്കും പകരം ചുമതല നൽകിയിരുന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറുന്നത് വെറും അവധി അല്ലെന്ന വിലയിരുത്തലുകളും ഉണ്ടാകുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സി.പി.എം സെക്രട്ടറിയുടെചുമതല എ. വിജയരാഘവന്; പകരക്കാരനായി കണ്ണൂരിന് പുറത്തുള്ള നേതാവിനെ നിർദ്ദേശിച്ചത് കോടിയേരി
Next Article
advertisement
വയനാട് വിനോദയാത്രയ്ക്കിടെ ഒഴുക്കിൽ‌പ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
വയനാട് വിനോദയാത്രയ്ക്കിടെ ഒഴുക്കിൽ‌പ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
  • വയനാട് ബാവലി പുഴയിൽ സുഹൃത്തിനെ രക്ഷിക്കാൻ ചാടിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

  • കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർത്ഥികളാണ് മരിച്ചവർ

  • മുബഷീറിനെ രക്ഷിച്ചെങ്കിലും ആഷിഖും അദ്നാനും പുഴയിൽ മുങ്ങിപ്പോയി മരണപ്പെടുകയായിരുന്നു

View All
advertisement