പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇനി പുതിയ റോൾ. അപ്പൂപ്പൻ ആയ സന്തോഷം ചെന്നിത്തല തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. താനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം
അറിയിക്കുന്നെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
വ്യക്തിപരമായി ഒരു സന്തോഷവാർത്ത എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ തങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ
അംഗം എത്തിയെന്ന് ചെന്നിത്തല കുറിച്ചു. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ
അംഗമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ചെന്നിത്തല കുറിച്ചു.
എന്നാൽ, പതിവില്ലാതെ വ്യക്തിപരമായ സന്തോഷം
പങ്കുവച്ച പ്രതിപക്ഷ നേതാവിനോട് 'വീട്ടുവിശേഷങ്ങളും ഇവിടെ പറയാറുണ്ടോ. ആശംസകൾ' എന്നായിരുന്നു
ഒരാളുടെ കമന്റ്.
അപ്പൂപ്പനായ സ്ഥിതിക്ക് 'ഡൈ'യെക്കുറിച്ച് പുനർവിചിന്തനം ഉണ്ടാവണം എന്നായിരുന്നു ഒരു രസികന്റെ കമന്റ്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.