നിയമസഭാ തെരഞ്ഞെടുപ്പിൽ അനിതയുടെ കന്നി അങ്കമാണിത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. വൈപ്പിൻ മണ്ഡലത്തില്‍ 2021-ല്‍ ട്വന്റി20 ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്‍ഡിഎയുടെ ഉറപ്പാക്കിയ മണ്ഡലങ്ങളില്‍ ഒന്നാണിതെന്നും സാബു ജേക്കബ് പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാലാംഘട്ട പട്ടിക പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. എന്‍.ഡി.എ. സഖ്യത്തിനും പ്രത്യേകിച്ച് ട്വന്റി20ക്കും വ്യക്തമായ മേല്‍ക്കൈയുള്ള അങ്കമാലി, തൃപ്പുണിത്തുറ, പെരുമ്പാവൂര്‍, ഏറ്റുമാനൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രസിഡന്റ് പ്രഖ്യാപിച്ചത്. അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, തൃപ്പുണിത്തുറയില്‍ അഞ്ജലി നായര്‍, പൊരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണാ നായര്‍ എന്നിവരാണ് എന്‍.ഡി.എയ്ക്കുവേണ്ടി ജനവിധി തേടുക.
advertisement
ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് 26ല്‍ പരം വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ളയാളാണ് പ്രോമി കുര്യാക്കോസ്. അങ്കമാലി കിടങ്ങൂര്‍ പടയാട്ടി കുടുംബാംഗമായ പ്രോമി കുര്യാക്കോസ് അറിയപ്പെടുന്ന സോഷ്യല്‍മീഡിയ ഇൻഫ്ലുവെൻസർ കൂടിയാണ്.
നടിയും കഴിഞ്ഞ 10 വര്‍ഷമായി ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യമായ ലക്ഷ്മി പ്രിയയാണ് പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാര്‍ത്ഥി. 2005 മുതല്‍ സിനിമയില്‍ സജീവമായ ലക്ഷിമി പ്രിയ താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റുമാണ്.
സിനിമ സീരില്‍ രംഗത്തെ നിറ സാന്നിധ്യമായ അഞ്ജലി നായരാണ് തൃപ്പുണിത്തുറ നിയോജക മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥി. തൃപ്പൂണിത്തുറ സ്വദേശിനി കൂടിയായ അഞ്ജലി കോര്‍പ്പറേറ്റ് ഗിഫ്റ്റിംഗ് മേഖലയില്‍ സ്വന്തമായി സംരംഭം നടത്തുന്ന വ്യക്തിത്വം കൂടിയാണ്.
ഏറ്റുമാനൂര്‍ പരിപ്പ് സ്വദേശിനിയും നടിയും നര്‍ത്തകിയുമായ വീണാ നായരാണ് ട്വന്റി20 പാര്‍ട്ടിയുടെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി.
തികച്ചും പുതുമഖങ്ങളെയാണ് ട്വന്റി20 പാര്‍ട്ടി അണിനിരത്തിയിരിക്കുന്നത്. സിനിമാ സാംസ്‌കാരിക മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണിവരെന്ന് സാബു ജേക്കബ് പറഞ്ഞു. കഴിഞ്ഞ തവണ ട്വന്റി20 ഒറ്റയ്ക്ക് എട്ട് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. എന്‍.ഡി.എ. ഘടക കക്ഷിയെന്ന നിലയില്‍ കാസര്‍ഗോഡ് ജില്ല മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലായി 20 സീറ്റില്‍ ഇക്കുറി പാര്‍ട്ടി മത്സര രംഗത്തുണ്ട്. പരമാവധി അതത് മണ്ഡലങ്ങളിലുള്ളവരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നതെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചു.
Summary: Twenty20 leaves no stone unturned in maintaining stardust in the forthcoming assembly polls. Dancer, actress and entrepreneur Anitha Thomas has been announced as the Twenty20 NDA candidate from the Vypin constituency
