കഴിഞ്ഞ തവണ 17 സീറ്റുകളുണ്ടായിരുന്ന പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും 5 വീതം സീറ്റുകള്‍ നേടിയെങ്കില്‍ ഇത്തവണ 20 സീറ്റുകളില്‍ മത്സരിച്ച 3 പാര്‍ട്ടികളും 6 വീതം സീറ്റുകള്‍ നേടി. സ്വതന്ത്രന്‍മാര്‍ 2 സീറ്റും. ചൂഴാറ്റുകോട്ട വാര്‍ഡില്‍ നിന്നും വിജയിച്ച ഓട്ടോറിക്ഷാ ഡ്രൈവറായ ഗോപാലകൃഷ്ണനും , പെരുങ്കാവ് വാര്‍ഡില്‍ നിന്ന് മത്സരിച്ച സുധീര്‍കുമാറുമാണ് തുറുപ്പ്ചീട്ടുകള്‍. ഇരുവരും പാര്‍ട്ടി സീറ്റുകളുടെ ഓഫറുകള്‍ വേണ്ടെന്ന് വച്ചാണ് കളത്തിലിറങ്ങിയതെന്നതാണ് പ്രത്യേകത. ഇരുവരും ശംഖ് അടയാളത്തിലാണ് വിജയിച്ചതെന്ന സമാനതയുമുണ്ട്. മുമ്പ് ഇതേ വാര്‍ഡിനെ പ്രതിനിധാനം മചയ്യ്തിട്ടുളള ഗോപാലകൃഷ്ണന്‍ പ്രചരത്തിനായി ഫ്ലക്സ്, പോസ്റ്റര്‍, അനൗണ്‍സ്മെന്‍റ് എന്നിവ ഒഴിവാക്കി വെറും അഭ്യര്‍ത്ഥനയിലൂടെയാണ് വാര്‍ഡ് പിടച്ചെടുത്തത്.
advertisement
സിപിഎം പെരുങ്കാവ് ലോക്കല്‍ കമ്മറ്റി അംഗംവും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായ സുധീര്‍കുമാര്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ് 4 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വതന്ത്രനായി വിജയിക്കുന്നത്.
എസ് സി സംവരണമുളളതിനാല്‍ പ്രസിഡന്‍റിന്‍റെ അവകാശവാദം രണ്ട് പേര്‍ക്കും സാധ്യമല്ല. വിജയിച്ചവരില്‍ കോണ്‍ഗ്രസിലും ബിജെപിയിലും മാത്രമാണ് എസ്സ് സി അംഗമുള്ളത്. പാര്‍ട്ടികളെല്ലാം ഇരുവരെയും സമീപിക്കുന്നുണ്ട്. ആരെ പിന്തുണച്ചാലും 2 പേരും ഒരുമിച്ച് ഒരു പാര്‍ട്ടിയെ പിന്തുണച്ചാലെ ഭരണം പിടിക്കാനാവൂ. അല്ലെങ്കില്‍ നറുക്കെടുപ്പിലാവും ഭരണം നിശ്ചയിക്കുക. കഴിഞ്ഞ തവണ ബിജെപിയും യുഡിഎഫും ഒപ്പത്തിനൊപ്പം എത്തിയതോടെ ടോസിലൂടെ പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനും വൈസ് പ്രസിഡന്‍റ് സ്ഥാനം ബിജെപിക്കുമാണ് ലഭിച്ചത്.
