ഇന്നലെയാണ് ഇടത് മുന്നണിക്ക് മജീദ് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ ഇടത് മുന്നണിക്ക് നഗരസഭാ ഭരിക്കാനുള്ള അംഗസംഖ്യ തികഞ്ഞിരുന്നു. മുഹമ്മദ് അബ്‌ദുള്‍ മജീദിന്റെ പിന്തുണയോടെ എല്‍.ഡി.എഫിന് വീണ്ടും ഭരണം ഉറപ്പായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വാട്സാപ്പിലൂടെയാണ് വധഭീഷണി വന്നത്.
യൂത്ത് ലീഗിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ശബ്ദസന്ദേശം കെ.എം.സി.സിയുടെ ഗ്രൂപ്പിലേക്ക് ഹനീഫ എന്നയാൾ ഫോർവേഡ് ചെയ്യുകയായിരുന്നു. മജീദ് മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
advertisement
ആകെ 33 അംഗങ്ങളുള്ള മുക്കം നഗരസഭയില്‍ ഇടതുമുന്നണിയ്ക്കും യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനും 15 വീതം സീറ്റാണ് ലഭിച്ചത്. എന്‍ഡിഎ യ്ക്ക് രണ്ട് അംഗങ്ങളും. എന്‍.ഡി.എ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലന്ന് നേരത്തേ വ്യക്തമാക്കിയ സാഹചര്യത്തിലാണ് 16 അംഗങ്ങളുടെ പിന്തുണയോടെ എല്‍.ഡി.എഫിന് മുക്കം നഗരസഭ ഭരിക്കാനാവുമെന്നായത്.
