TRENDING:

ഇന്റർനെറ്റ് കണക്ഷനും ടിവി യും ഇല്ലാത്ത കുട്ടികളുടെ വിവരം ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പ്

Last Updated:

വിക്ടേഴ്സ് ചാനലിന്റെ സഹായത്തോടെ ക്ലാസുകൾ തുടങ്ങാനുളള നീക്കത്തിന്റെ ഭാഗമായാണ് നടപടി. സ്കൂൾ തുറക്കാൻ ജൂലൈ രണ്ടാം വാരം കഴിഞ്ഞാൽ ഓൺലൈൻ ക്ലാസുകൾ സജീവമാക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോക്ക്ഡൗൺ പിൻവലിക്കാൻ വൈകിയാൽ അടുത്ത അദ്ധ്യയനവർഷം ക്ലാസ് തുടങ്ങാൻ കാലതാമസമുണ്ടാകും. ജൂൺ ഒന്നിന് പുതിയ അദ്ധ്യയനവർഷം തുടങ്ങാനായിരുന്നു സർക്കാർ ശ്രമം. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്കുളള നിയന്ത്രണങ്ങൾ ജൂലൈയിലും തുടർന്നാൽ പ്രതിസന്ധിയാകും.
advertisement

ഈ സാഹചര്യം മുന്നിൽ കണ്ടാണ് വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് നടത്തുന്നത്. സർവശിക്ഷാ അഭിയാൻ വിവരശേഖരണം പൂർത്തിയാക്കി. ഇതിൽ നിന്ന് ടിവിയും കമ്പ്യൂട്ടറും സ്മാർട്ട്ഫോണും ഇല്ലാത്ത വീടുകളിലെ കുട്ടികളെ കണ്ടെത്തും.

You may also like:റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]

advertisement

സർക്കാർ എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് പ്രത്യേകം ഫോം നേരത്തെ നൽകി. ടി.വി മാത്രമുളളവർ, ടിവിയും കേബിൾ കണക്ഷനും ഉള്ളവർ, കമ്പ്യൂട്ടർ ഉളള കുട്ടികൾ എന്നിങ്ങനെയാണ് വിവരശേഖരണം. നെറ്റ് കണക്ഷൻ സൗകര്യമുളള കുട്ടികൾ, സ്മാർട്ട് ഫോണും നെറ്റുമുളളവർ എന്നിവരുടെ വിവരങ്ങൾ വെവ്വേറെയാണ് ശേഖരിച്ചത്.

ഈ സൗകര്യങ്ങളൊന്നും ഇല്ലാത്തവരെയും കണ്ടെത്തി. സി.ആർ.സി കോ-ഓർഡിനേറ്റർമാർ ചുമതലയുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകരുമായും അധ്യാപകരുമായും ആശയവിനിമയം നടത്തി​ .സി.ആർ.സി കോ-ഓർഡിനേറ്റർമാർ ചുമതലയുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകരുമായും അധ്യാപകരുമായും ആശയവിനിമയം നടത്തി​.

advertisement

ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്. വിക്ടേഴ്സ് ചാനലിന്റെ സഹായത്തോടെ ക്ലാസുകൾ തുടങ്ങാനുളള നീക്കത്തിന്റെ ഭാഗമായാണ് നടപടി. സ്കൂൾ തുറക്കാൻ ജൂലൈ രണ്ടാം വാരം കഴിഞ്ഞാൽ ഓൺലൈൻ ക്ലാസുകൾ സജീവമാക്കും. ജൂൺ പകുതിയോടെയെങ്കിലും സ്കൂളുകളിൽ അദ്ധ്യയനം തുടങ്ങാൻ അനുമതി ലഭിച്ചാൽ ശനിയാഴ്ച ഉൾപ്പടെയുളള ദിവസങ്ങൾ പ്രവൃത്തി ദിനമാക്കാനും ആലോചനയുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇന്റർനെറ്റ് കണക്ഷനും ടിവി യും ഇല്ലാത്ത കുട്ടികളുടെ വിവരം ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പ്
Open in App
Home
Video
Impact Shorts
Web Stories