TRENDING:

തിരുവല്ല സ്പിരിറ്റ് മോഷണക്കേസ്; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടായേക്കും

Last Updated:

സ്പിരിറ്റ് എത്തുന്നത് മുതല്‍ വാഹന പരിശോധനയും മദ്യ നിര്‍മ്മാണം വരെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവല്ല: തിരുവല്ല ട്രാവന്‍കൂര്‍ സ്പിരിറ്റ് മോഷണക്കേസില്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് പുറമേ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. സ്പിരിറ്റ് വെട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്പിരിറ്റ് എത്തുന്നത് മുതല്‍ വാഹന പരിശോധനയും മദ്യ നിര്‍മ്മാണം വരെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായതാണ് വകുപ്പു നടപടിക്ക് സാധ്യതയുള്ളത്. എക്‌സൈസ് സി ഐ അടക്കമുള്ള 3 ഉദ്യോഗസ്ഥരാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലുള്ളത്. നിലവില്‍ റിമാന്റിലുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ചെവ്വാഴ്ച കൂടുതല്‍ തെളിവെടുപ്പിനായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകും. കേസില്‍ സ്ഥാപനത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഒളിവിലാണ്.

ടാങ്കര്‍ ഡ്രൈവര്‍മാരായ ഇടുക്കി സ്വദേശി സിജോ, തൃശൂര്‍ സ്വദേശി നന്ദകുമാര്‍, ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ താല്‍ക്കാലിക ജീവനക്കാരന്‍ ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കേസിലെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാണ്. ടാങ്കറുകളില്‍ നിന്നും 10 ലക്ഷത്തില്‍ അധികം രൂപയും കണ്ടെത്തിയിരുന്നു.

advertisement

Also Read-വെള്ളം ചേർത്ത് 'ജവാനെ' കൊന്നു; നൂറിലേറെ തൊഴിലാളികളുടെ ജോലിയും വെള്ളത്തിൽ

രണ്ടു ടാങ്കറുകളുടെ കാബിനിലായി സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും എക്സൈസ് കണ്ടെടുത്തു. ഒരു ടാങ്കറില്‍നിന്ന് ആറു ലക്ഷവും മറ്റൊന്നില്‍നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചെടുത്തത്. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍കുമാര്‍ എന്ന ജീവനക്കാരന് കൈമാറാന്‍ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാര്‍ എക്സൈസിന് നല്‍കിയ മൊഴി നല്‍കിയിട്ടുണ്ട്.

മധ്യപ്രദേശില്‍ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റര്‍ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളില്‍ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. ഇതോടെ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

advertisement

Also Read-ജവാൻ റം വീണ്ടുമെത്തുന്നു; ഉൽപാദനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും

ജീവനക്കാരന്‍ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കര്‍ ഡ്രൈവര്‍മാര്‍ മൊഴി നല്‍കി. അരുണിനെയും ഡ്രൈവര്‍മാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ ആണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശില്‍ നിന്നും ടാങ്കറില്‍ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവര്‍മാരും ചേര്‍ന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അന്‍പത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വില്‍ക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി. കേരളത്തില്‍ വാഹനങ്ങള്‍ എത്തുംമുമ്പേ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവല്ല സ്പിരിറ്റ് മോഷണക്കേസ്; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടായേക്കും
Open in App
Home
Video
Impact Shorts
Web Stories