TRENDING:

ലോക്ക് ഡൗൺ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ ഡിജിപിയുടെ നിർദ്ദേശം

Last Updated:

Lock Down in Kerala | ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശം. ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.
advertisement

ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും വാഹനങ്ങള്‍ മടക്കി നല്‍കുന്നത്.

വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും വാഹനങ്ങൾ വിട്ടുനൽകുക.

You may also like:ഒരു വയസിൽ ഗ്രൗണ്ട് മുഴുവൻ ഓട്ടം; ഒന്നര വയസിൽ നദിയിലെ നീന്തൽ; നടി മഡോണ സെബാസ്റ്റ്യനെ ട്രോളി സോഷ്യൽ മീഡിയ [PHOTOS]ലോക്ക് ഡൗൺ | പഞ്ചാബിൽ കർഫ്യു പാസ്സ് ചോദിച്ച പൊലീസുകാരന്റെ കൈപ്പത്തി വെട്ടിമാറ്റി [NEWS]'കെ സുരേന്ദ്രന് എന്തുപറ്റി? അദ്ദേഹത്തിന്റെ തലച്ചോർ സ്പോഞ്ച് പോലെയാണോ?' വിമർശനവുമായി ജ്യോതികുമാർ ചാമക്കാല [NEWS]

advertisement

പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതായതോടെയാണ് അവ തിരിച്ചുനൽകാൻ പൊലീസ് തീരുമാനിച്ചത്. കേരളത്തിൽ ലോക്ക് ഡൌൺ തുടങ്ങിയ ശേഷം ഇതുവരെ 23000ഓളം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഓരോ ദിവസവും 30 ശതമാനം വാഹനങ്ങൾ വീതം തിരിച്ചുനൽകാനാണ് ഇപ്പോഴത്തെ തീരുമാനം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ക് ഡൗൺ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ ഡിജിപിയുടെ നിർദ്ദേശം
Open in App
Home
Video
Impact Shorts
Web Stories