ഒരു വയസിൽ ഗ്രൗണ്ട് മുഴുവൻ ഓട്ടം; ഒന്നര വയസിൽ നദിയിലെ നീന്തൽ; നടി മഡോണ സെബാസ്റ്റ്യനെ ട്രോളി സോഷ്യൽ മീഡിയ
രണ്ടുവർഷം മുൻപുള്ള അഭിമുഖത്തിലെ പരാമർശങ്ങള്‍ ഏറ്റുപിടിച്ചാണ് നടിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിക്കുന്നത്.
News18 Malayalam | April 12, 2020, 10:07 AM IST
1/ 5
രാഷ്ട്രീയ നേതാക്കൾ മാത്രമല്ല സോഷ്യല്‍ മീഡിയില്‍ ട്രോളന്മാരുടെ പരിഹാസങ്ങള്‍ക്ക് വിധേയരാകുന്നത്. പലപ്പോഴും സിനിമാക്കാരെയും ട്രോളന്മാർ വെറുതെ വിടാറില്ല. നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യനാണ് ട്രോളന്മാരുടെ പുതിയ ഇര. രണ്ടുവർഷം മുൻപുള്ള അഭിമുഖമാണ് നടിക്ക് വിനയായത്.
2/ 5
2018 സെപ്റ്റംബറിൽ മാതൃഭൂമി കപ്പ ടിവിയിൽ വന്ന അഭിമുഖത്തിലെ മഡോണയുടെ വാക്കുകളാണ് ട്രോളന്മാര്‍ ഏറ്റുപിടിച്ചിരിക്കുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ മഡോണക്കെതിരെ ട്രോളുകളുടെ പ്രവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.
3/ 5
തന്റെ ഡാഡി തന്നെ കാര്‍വ് ചെയ്ത് എടുത്തതായാണ് താരം അവതാരകയായ ധന്യ വര്‍മ്മയോട് പറയുന്നത്. ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് തനിക്ക് ഓര്‍മ്മയുണ്ടെന്നും ഡാഡിക്ക് ഒപ്പം എത്താന്‍ പറ്റാത്തപ്പോള്‍ വിഷമം വരുമായിരുന്നുവെന്നൊക്കെ താരം പറയുന്നുണ്ട്.
4/ 5
ഒന്നര വയസ്സില്‍ തന്നെ എടുത്ത് മൂവാറ്റുപുഴ ആരക്കുഴയിൽ ഒരു റിവറിലേക്ക് ഇട്ടിട്ട് നീന്താന്‍ പഠിപ്പിച്ചു. അത് കൊണ്ട് തനിക്ക് രണ്ട് വയസ്സുള്ളപ്പോഴേക്കും നന്നായി നീന്താന്‍ അറിയാമായിരുന്നു. ഇത് കണ്ട് നാട്ടുകാര്‍ ഒക്കെ വന്നിട്ട് ഇയാള്‍ക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നുവെന്നൊക്കെ മഡോണ പറയുന്ന ഭാഗങ്ങളാണ് ട്രോളന്മാര്‍ എടുത്ത് ട്രോളുന്നത്.
5/ 5
മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ മഡോണ ഇതിനകം അഭിനയിച്ചിട്ടുണ്ട്. മഡോണക്കെതിരായ ഫോട്ടോ ട്രോളുകൾ മാത്രമല്ല, അഭിമുഖത്തിന്റെ ഭാഗങ്ങൾ കോർത്തിണക്കിയ വീഡിയോ ട്രോളുകളും വൈറലായി കഴിഞ്ഞു.