ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയിൽ പൊലീസിന് നേരെ ആക്രമണം. നാലംഗ സംഘമാണ് ആക്രമിച്ചത് വാളുകൊണ്ടുള്ള വെട്ടേറ്റ് പൊലീസുകാരന്റെ കൈപ്പത്തി അറ്റു. പട്യാലയിലെ സനൗർ പച്ചക്കറി മാർക്കറ്റിൽ വെച്ചാണ് സംഭവം.
മാർക്കറ്റിലേക്ക് വാഹനത്തിൽ എത്തിയ നാലംഗ സംഘത്തോട് പൊലീസ് കർഫ്യൂ പാസ്സ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പാസ്സ് കൈവശം ഇല്ലാതിരുന്ന ഇവർ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ചു. പിന്നാലെ ഓടിയെത്തിയ പൊലീസിനെ സംഘം ആക്രമിക്കുകയായിരുന്നു.
BEST PERFORMING STORIES:ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ കൊലപാതകം: പ്രതിയായ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി; വധശിക്ഷ 45 വർഷങ്ങൾക്ക് ശേഷം [NEWS]COVID 19 | സൗദിയിൽ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി [NEWS]മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കോവിഡ് 19; സഹപ്രവർത്തകരെ ക്വാറന്റൈൻ ചെയ്തു [NEWS]
ആക്രമണത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹർജീത് സിംഗിന്റെ കൈപ്പത്തിയറ്റു. ഹർജീത്തിനെ ചണ്ഡീഗഡിലെ പിജിഐ മെഡിക്കൽ റിസർച്ച് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി പഞ്ചാബ് ഡിജിപി ദിനകർ ഗുപ്ത അറിയിച്ചു. ഹർജീത്തിന് ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
In an unfortunate incident today morning, a group of Nihangs injured a few Police officers and a Mandi Board official at Sabzi Mandi, Patiala. ASI Harjeet Singh whose hand got cut-off has reached PGI Chandigarh.
— DGP Punjab Police (@DGPPunjabPolice) April 12, 2020
പുലർച്ചെ 6.15 ഓടെയാണ് സംഭവം. ആക്രമണത്തിന് പിന്നാലെ സംഘം രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെയാണ് പൊലീസിന് നേരെ അക്രമം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Coronavirus, Coronavirus india, Covid 19, Lock down, Lock down in India, Punjab