TRENDING:

തൃശൂർ പൂരം: സുരക്ഷയ്ക്കായി നാലായിരത്തിലേറെ പൊലീസുകാർ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഡിജിപി

Last Updated:

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സേനയുടെ ഉൾപ്പെടെ സേവനം തേടിയിട്ടുണ്ടെന്നും ഡിജിപി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ വർഷത്തെ തൃശൂർ പൂരത്തിന് സുരക്ഷയാക്കായി നാലായിരത്തിലേറെ പൊലീസുകാരെ വിനിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദര്‍വേഷ് സാഹിബ് തൃശൂരില്‍ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സേനയുടെ ഉൾപ്പെടെ സേവനം തേടിയിട്ടുണ്ടെന്നും പൂരം മികച്ചരീതിയിൽ സംഘടിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കഴിഞ്ഞ തവണത്തെ പ്രതിസന്ധികൾ ഇത്തവണ ഉണ്ടാകില്ലെന്നും ഡിജിപി പറഞ്ഞു.
News18
News18
advertisement

പൂരം വെടിക്കെട്ടിന് പൊലീസ് തയാറാക്കിയ പ്ലാന്‍ ഡിജിപി പരിശോധിക്കുകയും വെടിക്കെട്ട് നടത്താനായുള്ള തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും സ്ഥലങ്ങൾ തേക്കിന്‍ കാട് മൈതാനത്തെത്തി അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. തുടർന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിൽ യോഗം ചേർന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൂരം കലക്കൽ സംഭവത്തിൽ നടക്കുന്ന ത്രിതല അന്വേഷണത്തില്‍ മനോജ് എബ്രഹാമിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും സർക്കാരാണ് ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും. കൂടുതൽ പ്രതികരിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ പൂരം: സുരക്ഷയ്ക്കായി നാലായിരത്തിലേറെ പൊലീസുകാർ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഡിജിപി
Open in App
Home
Video
Impact Shorts
Web Stories