TRENDING:

തെരുവുനായ കുറുകെ ചാടി മുച്ചക്ര സ്കൂട്ടർ മറിഞ്ഞ് അപകടം; കണ്ണൂരിൽ ഭിന്നശേഷിക്കാരി മരിച്ചു

Last Updated:

വാഹനം സര്‍വീസ് ചെയ്യുന്നതിനായി ഇരിട്ടിയിലെത്തിയപ്പോഴാണ് അപകടം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: മുച്ചക്ര സ്കൂട്ടർ മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശി എ.എം.രമണിയാണ് മരിച്ചത്. തെരുവുനായ സ്‌കൂട്ടറിനു കുറുകെചാടിയപ്പോവാണ് അപകടം. കൊറിയര്‍ സ്ഥാപനത്തിലെ  ജീവനക്കാരിയാണ് രമണി.
advertisement

Also read-കാസർഗോഡ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് അപകടം. വാഹനം സര്‍വീസ് ചെയ്യുന്നതിനായി ഹാജി റോഡ്–അയ്യപ്പൻകാവ് റോഡിലെത്തിയപ്പോഴായിരുന്നു സംഭവം. ഇറക്കത്തിൽവച്ച് തെരുവുനായ യുവതിയുടെ വാഹനത്തിനു കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഹെൽമറ്റ് തകർന്ന് സമീപത്തെ മരത്തിലും കല്ലിലും രമണിയുടെ തല ഇടിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരുവുനായ കുറുകെ ചാടി മുച്ചക്ര സ്കൂട്ടർ മറിഞ്ഞ് അപകടം; കണ്ണൂരിൽ ഭിന്നശേഷിക്കാരി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories