advertisement

കാസർഗോഡ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

Last Updated:

ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുല്ലയെ വിദ്യാർത്ഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ

കാസർഗോഡ്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അംഗഡിമൊഗർ പെർളാടത്തെ അബ്ദുല്ല കുഞ്ഞി (60) ആണ് മരിച്ചത്. ബദിയഡുക്ക സുൽത്താൻ സൗണ്ട്സിൽ മൈക് ഓപ്പറേറ്ററാണ്. ബുധനാഴ്ച വൈകീട്ട് 4.45 മണിയോടെ കുമ്പള ടൗണിൽ വെച്ചാണ് അപകടം സംഭവിച്ചത്.
ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുല്ലയെ വിദ്യാർത്ഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
അംഗടിമൊഗറിലെ പൗര പ്രമുഖനായിരുന്ന പരേതനായ ഹമീദ് ഹാജിയുടെ മകനാണ് അബ്ദുല്ല കുഞ്ഞി. ഭാര്യ: സഫിയ. മക്കൾ: ഷംസുദ്ദീൻ, ഷാഹുൽ ഹമീദ് (ഇരുവരും ഗൾഫ്), ഫൈസൽ. സഹോദരങ്ങൾ: റഫീഖ്, സിദ്ദീഖ്, ഉമർ, നഫീസ, ആയിഷ. സിപിഎം കുമ്പള ഏരിയ സെക്രടറി സി എ സുബൈർ മരിച്ച അബ്ദുല്ല കുഞ്ഞിയുടെ ഭാര്യ സഹോദരനാണ്. രണ്ട് വിദ്യാർഥികളാണ് അപകടം വരുത്തിയ ബൈകിൽ ഉണ്ടായിരുന്നത്. ബൈക്ക് ഓടിച്ച വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു
Next Article
advertisement
കണ്ണൂരിലെ സിപിഎം പ്രവർത്തകനായ യുകെ സലിം വധക്കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകരെ വെറുതെ വിട്ടു
കണ്ണൂരിലെ സിപിഎം പ്രവർത്തകനായ യുകെ സലിം വധക്കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകരെ വെറുതെ വിട്ടു
  • തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി യുകെ സലിം വധക്കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകരെ വെറുതെ വിട്ടു

  • 2008 ജൂലൈ 23-ന് പോസ്റ്റർ തർക്കം മൂലമാണ് സലിം വധം നടന്നതെന്ന് പ്രോസിക്യൂഷൻ കേസ് വിശദീകരിച്ചു

  • സലിം വധത്തിന് പിന്നിൽ സിപിഎം ആണെന്ന ആരോപണവും ഫസൽ വധക്കേസുമായി ബന്ധമുണ്ടെന്ന വാദവും കോടതിയിൽ ഉയർന്നു

View All
advertisement