TRENDING:

നടിയുടെ നഗ്നചിത്രം വാട്ട്സാപ്പിലിട്ട് സിപിഎം ജില്ലാ പഞ്ചായത്ത് അംഗം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: വാട്ട്സാപ്പിൽ നടിയുടെ നഗ്നചിത്രമയച്ച് പുലിവാൽ പിടിച്ചിരിക്കുകയാണ് സിപിഎം ജില്ലാ പഞ്ചായത്ത് അംഗം. എറണാകുളം ജില്ലാ പഞ്ചായത്തിലെ മുതിർന്ന സിപിഎം അംഗത്തിനാണ് വാട്ട്സാപ്പിൽ 'പണി' കിട്ടിയത്. മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരുമൊക്കെയുള്ള ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിലാണ് സംഭവം. എല്ലാവരും ബഹുമാനിക്കുന്ന അംഗം മലയാള സിനിമയിലെ പ്രശസ്ത നടിയുടെ അർധനഗ്ന ഫോട്ടോ വാട്ട്സാപ്പിൽ ഇട്ടത് ശരിക്കും ഞെട്ടിച്ചു. വനിതാ അംഗങ്ങളിൽ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം രേഖപ്പെടുത്തിയുള്ള കമന്‍റ് ഇട്ടതിന് പിന്നാലെ പാർട്ടി നേതൃത്വത്തിലുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു.
advertisement

അതിനിടെ വാട്ട്സ്ആപ്പിന്‍റെ പുതിയ നിയമപ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ ഗ്രൂപ്പിൽനിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഒരിക്കലും ഡിലീറ്റ് ചെയ്യാനാകില്ല. ഇതേ പ്രശ്നമാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്ന ചിത്രം പിന്നീട് ഡിലീറ്റ് ചെയ്യാനായില്ല.

സോഷ്യൽ മീഡിയാ ഗ്രൂപ്പുകളേ, നിങ്ങൾ കേരള പൊലീസ് നിരീക്ഷണത്തിലാണ്

സംഭവം പാർട്ടിക്കുള്ളിൽ ഏറെ വിവാദമായിട്ടുണ്ട്. അംഗത്തിനെതിരെ നടപടി വേണമെന്ന് പാർട്ടിയിലെ ചിലർ ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് പാർട്ടി നേതൃത്വത്തിന് ഇതുവരെ പരാതിയൊന്നും വന്നിട്ടില്ല. സിപിഎമ്മിനുള്ളിൽ സംഗതി വിവാദമായെങ്കിലും, വാട്ട്സാപ്പ് ഗ്രൂപ്പിലെ കോൺഗ്രസ് അംഗങ്ങൾ ഇതത്ര കാര്യമായി എടുത്തിട്ടില്ല. അംഗത്തിന്‍റെ പ്രായം കണക്കിലെടുത്ത് സംഗതി വിവാദമാക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്.

advertisement

ആയിരത്തോളം ഫേസ്ബുക്ക് പ്രൊഫൈലുകൾ കേരള പൊലീസ് നിരീക്ഷിക്കുന്നു

എന്നാൽ വാട്ട്സആപ്പ് ഉപയോഗിക്കുന്നതിലെ പരിചയക്കുറവാണ് സിപിഎം അംഗത്തിന് വിനയായതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. മറ്റൊരു ഗ്രൂപ്പിൽനിന്ന് ഫോർവേഡ് ചെയ്ത് കിട്ടിയ ചിത്രം അബദ്ധത്തിൽ ജില്ലാ പഞ്ചായത്ത് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയായിരുന്നു. ഈ ഗ്രൂപ്പിലേക്കാണ് ഫോർവേഡ് ചെയ്തതെന്ന് അംഗത്തിന് മനസിലായതുമില്ല. അതുകൊണ്ടാണ് ഡിലീറ്റ് ചെയ്യാൻ വൈകിയത്. പിറ്റേ ദിവസം രാവിലെ ചില സഹപ്രവർത്തകർ വിളിച്ചുപറയുമ്പോഴാണ് അംഗം ഇക്കാര്യമറിയുന്നത്. പിന്നീട് ചിത്രം ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയുടെ നഗ്നചിത്രം വാട്ട്സാപ്പിലിട്ട് സിപിഎം ജില്ലാ പഞ്ചായത്ത് അംഗം