ആയിരത്തോളം ഫേസ്ബുക്ക് പ്രൊഫൈലുകൾ കേരള പൊലീസ് നിരീക്ഷിക്കുന്നു

Last Updated:
തിരുവനന്തപുരം: കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആയിരത്തോളം ഫേസ് ബുക്ക് പ്രൊഫൈലുകൾ പൊലീസ് നിരീക്ഷണത്തിൽ. അധികവും യുഎഇയിൽ നിന്നുള്ളതാണ്. സൈബർ സെല്ലിൽ നിന്ന് രക്ഷപ്പെടാൻ പോസ്റ്റുകൾ തയ്യാറാക്കുന്നത് വിദേശത്തുനിന്നാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരുടെ പട്ടിക ഫേസ്ബുക്കിന് കൈമാറും. ഇന്റർപോൾ വഴി ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങിക്കഴിഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പ്രൊഫൈലുകളും വാട്ട്സാപ്പ് സന്ദേശങ്ങളും കഴിഞ്ഞ ദിവസങ്ങളിലാണ് പൊലീസ് തരംതിരിച്ചു തുടങ്ങിയത്. സന്ദേശങ്ങളുടെ സ്വഭാവമനുസരിച്ച് പട്ടിക തയ്യാറാക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ഇതിൽ ഏറ്റവും തീവ്രമായ രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച ആയിരത്തോളം ഫേസ്ബുക്ക് പ്രൊഫൈലുകളെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. ഇവരുടെ പട്ടിക ഫേസ്ബുക്കിന് അയച്ചുകൊടുക്കാനും പൊലീസ് നീക്കമുണ്ട്.
കൂടുതലും വ്യാജ പ്രൊഫൈലുകൾ വഴിയാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്നതരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചിട്ടുള്ളത്. കേരളത്തിൽനിന്ന് സന്ദേശങ്ങൾ തയ്യാറാക്കി വാട്ട്സാപ്പ് വഴി വിദേശത്തുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും അവിടെനിന്ന് വ്യാജ അക്കൌണ്ടുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആയിരത്തോളം ഫേസ്ബുക്ക് പ്രൊഫൈലുകൾ കേരള പൊലീസ് നിരീക്ഷിക്കുന്നു
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement