നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകളേ, നിങ്ങൾ കേരള പൊലീസ് നിരീക്ഷണത്തിലാണ്

  സോഷ്യൽ മീഡിയാ ഗ്രൂപ്പുകളേ, നിങ്ങൾ കേരള പൊലീസ് നിരീക്ഷണത്തിലാണ്

  Whatsapp

  Whatsapp

  • Last Updated :
  • Share this:
   സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. ചൈൽഡ് പോണോഗ്രാഫി പോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങൾ വാട്ട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി കൂടിവരുന്നതായാണ് കേരള പൊലീസ് പറയുന്നത്. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി തുടങ്ങിയിട്ടുള്ള ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണെന്നും അവയുടെ അഡ്മിൻമാരും അംഗങ്ങളും നിയമനടപടി നേരിടേണ്ടിവരുമെന്നും ഫേസ്ബുക്കിലെ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. അതേസമയം ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ കേരള പൊലീസ് ഉപയോഗിച്ചിരിക്കുന്നത് കോപ്പിറൈറ്റുള്ള ചിത്രമാണ്. ഇത് കോപ്പിറൈറ്റ് ആക്ടിന്‍റെ ലംഘനമാണ്.

   ആയിരത്തോളം ഫേസ്ബുക്ക് പ്രൊഫൈലുകൾ കേരള പൊലീസ് നിരീക്ഷിക്കുന്നു

   കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

   വാട്സാപ്പ്, ടെലിഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ വഴി ചൈൽഡ് പോണോഗ്രാഫി പോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിലാണ്. കുറ്റകൃത്യം കണ്ടെത്തുന്ന ഗ്രൂപ്പുകളിലെ അഡ്മിന്മാർക്ക് മാത്രമല്ല മെംമ്പേഴ്സിനും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നതുള്ളത് ഉറപ്പാണ് .. അതിനാൽ ഇങ്ങനെയുള്ള ഗ്രൂപ്പുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക . അശ്‌ളീല ഗ്രൂപ്പ് സംഭാഷണങ്ങളിൽ നിന്നും, അശ്‌ളീല ചിത്ര/ വീഡിയോ അപ്ലോഡ്/ ഷെയറിംഗ് എന്നിവയിൽ നിന്നും അകലം പാലിക്കുക ..🙏🙏

   #keralapolice
   First published:
   )}