TRENDING:

കൊല്ലത്തെ ക്ഷേത്രോത്സവത്തിലെ ഡിജെ പെർഫോമൻസ് വൈറൽ; പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

Last Updated:

മാർച്ച് അവസാനം നടന്ന ഡിജെ സനയുടെ പെര്‍ഫോമൻസിന്റെ വീഡിയോകൾ വൈറലായതിന് പിന്നാലെയാണ് ചൂടേറിയ ചർച്ചയ്ക്ക് വഴിതുറന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ക്ഷേത്ര ഭരണസമിതിക്കെതിരെ വിമർശനവുമായി രംഗത്തെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം മലനട ദുര്യോധന ക്ഷേത്രത്തിലെ ഒരു ഡിജെ പെർഫോമൻസ് സോഷ്യൽ മീഡിയയിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഡിജെയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിമർശനവും ശക്തമായത്. ക്ഷേത്രോത്സവത്തിൽ ഇത്തരം പരിപാടിയുടെ ആവശ്യമെന്താണെന്നാണ് വിമർശകർ ചോദിക്കുന്നത്.
News18
News18
advertisement

മാർച്ച് അവസാനം നടന്ന ഡിജെ സനയുടെ പെര്‍ഫോമൻസിന്റെ വീഡിയോകൾ വൈറലായതിന് പിന്നാലെയാണ് ചൂടേറിയ ചർച്ചയ്ക്ക് വഴിതുറന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ക്ഷേത്ര ഭരണസമിതിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ഇത്തരം പരിപാടികൾ ഒരു മതപരമായ ഉത്സവത്തിന് അനുചിതമാണെന്ന് ഇവർ വാദിക്കുന്നു.

"ഒരു മുസ്ലിം പള്ളിയിലോ ക്രിസ്ത്യൻ പള്ളിയിലോ ഇത്തരമൊരു കാര്യം നിങ്ങൾക്ക് ഒരിക്കലും കണ്ടെത്താൻ കഴിയില്ല, പക്ഷേ കേരളത്തിലെ ഹിന്ദുക്കളുടെ കാര്യത്തിൽ‌ എന്തും നടക്കും!" - അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതി. പരമ്പരാഗതമായി ഭക്തിയിൽ വേരൂന്നിയ ക്ഷേത്ര കലാരൂപങ്ങൾ ഇപ്പോൾ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാൽ സ്വാധീനിക്കപ്പെടുന്നു എന്ന് മറ്റൊരു ഉപയോക്താവ് ആരോപിച്ചു.

advertisement

Also Read- കടയ്ക്കൽ ദേവീക്ഷേത്രത്തിലെ പരിപാടിയിൽ 'പുഷ്പനെ അറിയാമോ', 'ലാൽസലാം' പാട്ടുകള്‍, ഡിവൈഎഫ്‌ഐ കൊടി, സിപിഎം ചിഹ്നം

ക്ഷേത്രത്തിൽ അത്തരം പരിപാടികൾ നടത്താൻ അനുവദിച്ചതിന് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ മറ്റൊരു ഉപയോക്താവ് കുറ്റപ്പെടുത്തി, "കേരളത്തിലെ മലനട ദുര്യോധന ക്ഷേത്രത്തിലെ പ്രശസ്തമായ ഉത്സവം, ഇതിനൊപ്പം ഒരു നിശബ്ദമായ നുഴഞ്ഞുകയറ്റവും സംഭവിക്കുന്നു. ഒരുകാലത്ത് ഭക്തിയിൽ വേരൂന്നിയ ക്ഷേത്ര കലാരൂപങ്ങൾ ഇപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ പ്രതിധ്വനിക്കുന്നു !!!"- ഉപയോക്താവ് കുറിച്ചു.

എന്നാൽ, മറ്റുചിലർ പരിപാടിയെ പിന്തുണച്ചു രംഗത്തെത്തി. സംസ്കാരത്തിന്റെ സമഗ്രമായ ആഘോഷം എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്. ചില ഉപയോക്താക്കൾ മാറിവരുന്ന കാലത്തിന്റെ സ്വാധീനമാണെന്ന് വ്യാഖ്യാനിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പെരുവിരുത്തി മലനട അല്ലെങ്കിൽ മലനട എന്നറിയപ്പെടുന്ന മലനട ക്ഷേത്രം, ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധന ക്ഷേത്രമാണ്. മലനടയിലെ 'സങ്കൽപ്പ മൂർത്തി' 'ദുര്യോധനൻ' ആണെന്ന് വിശ്വസിക്കപ്പെടുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്തെ ക്ഷേത്രോത്സവത്തിലെ ഡിജെ പെർഫോമൻസ് വൈറൽ; പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം
Open in App
Home
Video
Impact Shorts
Web Stories