കടയ്ക്കൽ ദേവീക്ഷേത്രത്തിലെ പരിപാടിയിൽ 'പുഷ്പനെ അറിയാമോ', 'ലാൽസലാം' പാട്ടുകള്‍, ഡിവൈഎഫ്‌ഐ കൊടി, സിപിഎം ചിഹ്നം
- Published by:Rajesh V
- news18-malayalam
Last Updated:
പല ക്ഷേത്രങ്ങളിലും കാവിക്കൊടി അടക്കമുള്ളവ സ്ഥാപിക്കുന്നത് പൊലീസ് എടുത്തുമാറ്റുന്ന നടപടി സ്വീകരിക്കുമ്പോൾ മറുവശത്ത് ഇത്തരം നടപടികളാണ് നടക്കുന്നതെന്ന് ഒരുവിഭാഗത്തിൻ്റെ വിമർശനം
കൊല്ലം: കടയ്ക്കല്‍ ദേവീക്ഷേത്രത്തിൽ തിരുവാതിരയോട് അനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും. സിപിഎം, ഡിവൈഎഫ്ഐ കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റേയും പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രചാരണണഗാനങ്ങള്‍ പാടിയതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡ സതീശൻ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും വിമര്‍ശനം ഉയർന്നിട്ടുണ്ട്. കടയ്ക്കല്‍ തിരുവാതിരയുടെ ഒമ്പതാംദിവസമായ തിങ്കളാഴ്ച വൈകിട്ടായിരുന്നു പരിപാടി.
ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി. സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെ കൂത്തുപറമ്പ് വെടിവെപ്പിലെ രക്തസാക്ഷി പുഷ്പനെക്കുറിച്ചുള്ള പാട്ടുകള്‍ അടക്കമാണ് പാടിയത്.
ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ എന്തിനാണ് അവിടെപ്പോയി ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. അമ്പലത്തിലെ പരിപാടിയില്‍ എന്തിനാണ് പുഷ്പനെ അറിയാമോ പാടുന്നത്? ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. അതേസമയം, കാണികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നാണ് ഉത്സവകമ്മിറ്റി ഭാരവാഹികളുടെ വിശദീകരണം.
advertisement
advertisement
പല ക്ഷേത്രങ്ങളിലും കാവിക്കൊടി അടക്കമുള്ളവ സ്ഥാപിക്കുന്നത് പൊലീസ് എടുത്തുമാറ്റുന്ന നടപടി സ്വീകരിക്കുമ്പോൾ മറുവശത്ത് ഇത്തരം നടപടികളാണ് നടക്കുന്നതെന്ന് ഒരുവിഭാഗത്തിൻ്റെ വിമർശനം.
മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരളസദസിന്റെ വേദിയുമായി ബന്ധപ്പെട്ട് ക്ഷേത്രം നേരത്തെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. ചടയമംഗലം നിയോജകമണ്ഡലത്തിലെ സദസ്സിന്റെ വേദിയായി കടയ്ക്കല്‍ ദേവീ ക്ഷേത്രമൈതാനമായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് വേദി മാറ്റിയത്.
Summary: Communist Party revolutionary songs and dyfi flags in stage performance at noted Kadakkal Devi Temple sparks outrage in a section
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
March 14, 2025 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കടയ്ക്കൽ ദേവീക്ഷേത്രത്തിലെ പരിപാടിയിൽ 'പുഷ്പനെ അറിയാമോ', 'ലാൽസലാം' പാട്ടുകള്‍, ഡിവൈഎഫ്‌ഐ കൊടി, സിപിഎം ചിഹ്നം