സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിന്റെ നേതൃത്വത്തിൽ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും നിർണ്ണായകമായ 27 രേഖകളും 23 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അധ്യാപകനായിരുന്ന പ്രതി സന്ദീപ്, ഡ്രസ്സിങ്ങിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ നിരത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Mar 17, 2026 12:13 PM IST
