അതേസമയം കൊലവിളി മുദ്രാവാക്യം വിളിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുസ്ലീം ലീഗിൻ്റെ പരാതിയിൽ എടക്കര പൊലീസാണ് കേസെടുത്തത്.
You may also like:'ക്ലിഫ് ഹൗസിലെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ ബാധകമല്ലേ? മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിൽ': രമേശ് ചെന്നിത്തല [NEWS]''ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ എറിഞ്ഞിട്ടില്ല'; മലപ്പുറത്ത് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ [NEWS] എട്ടു സീറ്റ് കൂടി; രാജ്യസഭയിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ ഇരട്ടിയിലധികം സീറ്റ് [NEWS]
advertisement
ജൂൺ 18 നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രകടനം . പ്രദേശത്ത് യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ പ്രാദേശിക പ്രശ്നങ്ങളെ തുടർന്ന് ഭീഷണികളും ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തിയത്. യൂത്ത് കോൺഗ്രസിനെതിരായ പ്രതിഷേധപ്രകടനം ആയിരുന്നെങ്കിലും മുദ്രാവാക്യം വിളിച്ചത് കൊല്ലപ്പെട്ട എം.എസ്.എഫ് പ്രവർത്തകനെതിരെയായിരുന്നു.
‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ.