ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമെന്ന് പറയുന്നത് എത്രമാത്രം ഭീകരം. ഇരന്നു വാങ്ങിയതെന്ന് പറയുമ്പോൾ കൊന്നത് കോൺഗ്രസെന്ന് സുധാകരൻ സമ്മതിച്ചിരിക്കുന്നു. ഭീകര സംഘടനകൾ കുറ്റകൃത്യം ഏൽക്കുന്നതു പോലെയാണ് കെ പി സി സി നേതൃത്വത്തിന്‍റെ നടപടി. ഭീകര സംഘടനകളുടെ തലവന്മാരെപ്പോലെയാണ് സുധാകരന്‍റെ വാക്കുകൾ. സുധാകരൻ കൊലയാളികളെ പരസ്യമായി പിന്തുണയ്ക്കുന്നു. കൊലയാളിയായ നിഖിൽ പൈലിയെക്കാൾ ഭീകരനാണ് കെ സുധാകരനെന്നും എ എ റഹീം പറഞ്ഞു.
നിഖിൽ പൈലിയൊക്കെ സുധാകരനെക്കാൾ എത്രയോ ഭേദമാണെന്ന് എ എ റഹീം പറഞ്ഞു. സുധാകരൻ കോൺഗ്രസിന് മൃതസഞ്ജീവനി കൊടുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും കോൺഗ്രസ് രക്ഷപെടാൻ പോകുന്നില്ല. ഏ കെ ആൻറണിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമൊക്കെ സുധാകരന്‍റെ വാക്കുകളെ കുറിച്ച് പ്രതികരിക്കണമെന്നും കൊലപാതകത്തിനെതിരെയുളള ജനകീയ സദസ്സ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് റഹീം പറഞ്ഞു.
advertisement
എത്തിയത് ആറംഗ സംഘം; ധീരജിനെ കുത്തിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ; റിമാൻഡ് റിപ്പോർട്ട്
ധീരജ് ഉൾപ്പെടെ മൂന്ന് എസ്. എഫ്. ഐ (SFI ) പ്രവർത്തകരെ കുത്തിയ കേസിൽ 6 പേർ പ്രതികളെന്ന് റിപ്പോർട്ട്. പുറത്ത് നിന്നും എത്തിയവർ കോളജിൽ പ്രവേശിക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടിയാണ് അമൽ, ധീരജ്, അർജുൻ എന്നിവരുടെ ഇടനെഞ്ചിൽ ആഞ്ഞ് കുത്തിയത്. മരണം സംഭവിക്കുമെന്നുള്ള അറിവോടു കൂടി കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് നിഖിൽ പൈലി ധീരജിന്റെ (Dheeraj Rajendran)ഇടതു നെഞ്ച് ഭാഗത്ത് ആഞ്ഞുകുത്തി കുത്തി കൊലപ്പെടുത്തി.
കേസിൽ ഒന്ന് മുതൽ 6 വരെയുള്ള പ്രതികൾ KSU- യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകരാണ്. രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ബാക്കി ഉള്ളവർ ഒളിവിലാണെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
റിമാന്റ് റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ഇങ്ങനെ
ഗവ. എൻജിനീയറിംഗ് കോളേജ് മെയിൻ ഗേറ്റിന്റെ സമീപം പത്താം തീയതി ഉച്ചക്ക് 1.15 മണിയോടു കൂടി കോളേജ് ഇലക്ഷനോടനുബന്ധിച്ചാണ് സംഭവം ഉണ്ടായത്. കോളേജിനുള്ളിലേക്ക് കോളേജ് വിദ്യാർത്ഥികളല്ലാത്തവർ ആരും പ്രവേശിക്കരുതെന്ന് പറഞ്ഞ ഇടുക്കി ഗവ എൻജിനീയറിംഗ് കോളേജിലെ എസ്. എഫ്. ഐ (SFI) പ്രവർത്തകരായ അമൽ, ധീരജ്', അർജുൻ എന്നിവരെ കഠിന ദേഹോപദ്രവം ഏൽപ്പിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ഒന്ന് മുതൽ 6 പ്രതികൾ കോളജിൽ എത്തിയത്.
Also Read-SFI member killed| ധീരജിന്റെ കൊലപാതകം: കണ്ണൂരിലും കോഴിക്കോടും കോണ്‍ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം
ഇവർ സുഹൃത്തുക്കളായ അമൽ, ധീരജ്, അർജുൻ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഒന്നാം പ്രതി നിഖിൽ തന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്നതും ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാവുന്ന കത്തി കൊണ്ട് അർജുന്റെ ഇടതു കക്ഷത്തിന്റെ താഴെയും ഇടതു നെഞ്ചു ഭാഗത്തും കുത്തി. സുഹൃത്തായ അമലിന്റെ വലതു നെഞ്ചു ഭാഗത്തും കഴുത്തിന്റെ ഇടതു ഭാഗത്തും കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ചു.
Also Read-Idukki Murder| ധീരജ് വധം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ ഡിജിപിയുടെ നിർദേശം
കുത്തിയ ശേഷം ജില്ലാ പഞ്ചായത്ത് ഭാഗത്തേക്ക് ഓടിപ്പോകുവാൻ ശ്രമിച്ച നിഖിലിനെ പിടിച്ചുനിർത്താൻ ശ്രമിച്ച ധീരജിനെ ഒന്നാം പ്രതി ഇടുക്കി പട്ടികജാതി വികസന ഓഫീസിന്റെ മുൻവശം റോഡിൽ വെച്ച് കയ്യിലിരുന്ന കത്തി കൊണ്ട് നെഞ്ച് ഭാഗത്ത് കുത്തി കൊലപ്പെടുത്തിയെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
