SFI member killed| ധീരജിന്റെ കൊലപാതകം: കണ്ണൂരിലും കോഴിക്കോടും കോണ്‍ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം

Last Updated:

കണ്ണൂരിൽ ‌തൃച്ഛംബരം പട്ടപാറയിലെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരം ഒരു സംഘം ആളുകൾ അടിച്ചു തകർത്തു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് നേരെ വീണ്ടും കല്ലേറുണ്ടായി. രാജീവ്ജി ക്ലബ്ബിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ തകർത്തിട്ടുണ്ട്.

ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് (SFI member  Dheeraj) കൊല്ലപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു. കണ്ണൂരിലും കോഴിക്കോട് കൊയിലാണ്ടിയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ രാത്രി ആക്രമണമുണ്ടായി.
കണ്ണൂരിൽ ‌തൃച്ഛംബരം പട്ടപാറയിലെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരം ഒരു സംഘം ആളുകൾ അടിച്ചു തകർത്തു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് നേരെ വീണ്ടും കല്ലേറുണ്ടായി. രാജീവ്ജി ക്ലബ്ബിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ തകർത്തിട്ടുണ്ട്. ചിറക്കുനിയിലെ കോൺഗ്രസ് ധർമ്മടം മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയും അക്രമം ഉണ്ടായി. വിലാപയാത്ര കടന്നു വന്ന തലശ്ശേരി-കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്തൂപങ്ങളും കൊടിമരങ്ങളും തകർന്ന നിലയിലാണ്. തോട്ടട എസ് എൻ കോളേജിന് മുന്നിലെ ഷുഹൈബ് സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രവും തകർത്തിട്ടുണ്ട്. അക്രമത്തിന്റെ രംഗം ചിത്രികരിച്ച ഓൺലൈൻ ചാനലിന്റെ മൊബൈൽ ഫോണും മൈക്കും ചിലർ തട്ടിയെടുത്തതായും പരാതിയുണ്ട്.
advertisement
കൊ​യി​ലാ​ണ്ടി ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സാ​യ സികെ​ജി സെ​ന്‍റ​റി​നു നേ​രെ ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര മ​ണി​യോ​ടെ​ ആക്രമണമുണ്ടായി.ഓ​ഫീ​സി​ന് മു​ന്നി​ലെ കൊ​ടി​മ​രം പി​ഴു​തെ​ടു​ത്തു കൊ​ണ്ടു​പോ​യി. ജ​ന​ല്‍ ചി​ല്ലുക​ള്‍ എ​റി​ഞ്ഞു ത​ക​ര്‍ത്തു. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.
advertisement
ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ള മ​ഠ​ത്തി​ൽ മു​ക്കി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീസി​ന് നേ​രെയും ആ​ക്ര​മ​ണം നടന്നു. ചൊ​വ്വാ​ഴ്ച വൈ​കിട്ട് ഏ​ഴി​ന്​ മ​ഠ​ത്തി​ൽ മു​ക്കി​ൽ ന​ട​ത്തി​യ ഡി വൈ എ​ഫ് ​ഐ- എ​സ് ​എ​ഫ് ​ഐ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ ഒ​രു കൂട്ടം പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീസി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി ഓ​ഫീസി​ന്‍റെ ബോ​ർ​ഡും ക​സേ​ര​യും മേ​ശ​യു​മ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഇ​ത് ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് ഈ ​ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോ​ൾ മ​ഠ​ത്തി​ൽ മു​ക്കി​ലെ ഓ​ഫീസ് ആ​ക്ര​മി​ച്ചി​രു​ന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SFI member killed| ധീരജിന്റെ കൊലപാതകം: കണ്ണൂരിലും കോഴിക്കോടും കോണ്‍ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം
Next Article
advertisement
അദിതി കൊലക്കേസ്; ആറുവയസുകാരിയെ പീഡിപ്പിച്ചു പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
അദിതി കൊലക്കേസ്; ആറുവയസുകാരിയെ പീഡിപ്പിച്ചു പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
  • സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും റംല ബീഗവും ആറുവയസുകാരി അദിതിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം.

  • പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉള്‍പ്പെടെ പരിഗണിച്ച് ഹൈക്കോടതി വിധി.

  • കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

View All
advertisement