Idukki Murder| ധീരജ് വധം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ ഡിജിപിയുടെ നിർദേശം

Last Updated:

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിങ് കോളജിൽ എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കാൻ ഡി ജി പി നിർദേശം നൽകിയത്.

VD Satheesan
VD Satheesan
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്​ (Opposition Leader) വി ഡി സതീശന്റെ (VD Satheesan)​ സുരക്ഷ (Security) വർധിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം പരിഗണിച്ചാണ്​ നടപടി. പ്രദേശിക പരിപാടികൾക്ക്​ ഉൾ​പ്പടെ എസ്​കോർട്ട്​ സംവിധാനം നൽകാനും ജില്ലാ പൊലീസ്​ മേധാവികൾക്ക്​ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്​.
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിങ് കോളജിൽ എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കാൻ ഡി ജി പി നിർദേശം നൽകിയത്.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. കണ്ണൂർ ജില്ലയിൽ പൊലീസിന്റെ ജാഗ്രതാ നിർദേശവുമുണ്ട്​. അതേസമയം, കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ. സുധാകരനും സുരക്ഷയൊരുക്കിയിരുന്നു.
advertisement
ഇടുക്കി കൊലപാതകത്തിന് പിന്നാലെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്. കണ്ണൂരിലും കോഴിക്കോട് കൊയിലാണ്ടിയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ രാത്രി ആക്രമണമുണ്ടായി.
കണ്ണൂരിൽ ‌തൃച്ഛംബരം പട്ടപാറയിലെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരം ഒരു സംഘം ആളുകൾ അടിച്ചു തകർത്തു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് നേരെ വീണ്ടും കല്ലേറുണ്ടായി. രാജീവ്ജി ക്ലബ്ബിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ തകർത്തിട്ടുണ്ട്. ചിറക്കുനിയിലെ കോൺഗ്രസ് ധർമ്മടം മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയും അക്രമം ഉണ്ടായി. വിലാപയാത്ര കടന്നു വന്ന തലശ്ശേരി-കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്തൂപങ്ങളും കൊടിമരങ്ങളും തകർന്ന നിലയിലാണ്. തോട്ടട എസ് എൻ കോളേജിന് മുന്നിലെ ഷുഹൈബ് സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രവും തകർത്തിട്ടുണ്ട്. അക്രമത്തിന്റെ രംഗം ചിത്രികരിച്ച ഓൺലൈൻ ചാനലിന്റെ മൊബൈൽ ഫോണും മൈക്കും ചിലർ തട്ടിയെടുത്തതായും പരാതിയുണ്ട്.
advertisement
കൊ​യി​ലാ​ണ്ടി ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സാ​യ സികെ​ജി സെ​ന്‍റ​റി​നു നേ​രെ ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര മ​ണി​യോ​ടെ​ ആക്രമണമുണ്ടായി.ഓ​ഫീ​സി​ന് മു​ന്നി​ലെ കൊ​ടി​മ​രം പി​ഴു​തെ​ടു​ത്തു കൊ​ണ്ടു​പോ​യി. ജ​ന​ല്‍ ചി​ല്ലുക​ള്‍ എ​റി​ഞ്ഞു ത​ക​ര്‍ത്തു. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.
ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ള മ​ഠ​ത്തി​ൽ മു​ക്കി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീസി​ന് നേ​രെയും ആ​ക്ര​മ​ണം നടന്നു. ചൊ​വ്വാ​ഴ്ച വൈ​കിട്ട് ഏ​ഴി​ന്​ മ​ഠ​ത്തി​ൽ മു​ക്കി​ൽ ന​ട​ത്തി​യ ഡി വൈ എ​ഫ് ​ഐ- എ​സ് ​എ​ഫ് ​ഐ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ ഒ​രു കൂട്ടം പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീസി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി ഓ​ഫീസി​ന്‍റെ ബോ​ർ​ഡും ക​സേ​ര​യും മേ​ശ​യു​മ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഇ​ത് ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് ഈ ​ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോ​ൾ മ​ഠ​ത്തി​ൽ മു​ക്കി​ലെ ഓ​ഫീസ് ആ​ക്ര​മി​ച്ചി​രു​ന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Idukki Murder| ധീരജ് വധം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ ഡിജിപിയുടെ നിർദേശം
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement