TRENDING:

ചിദാനന്ദപുരി സന്യാസിവേഷം കെട്ടിയ ആര്‍.എസ്.എസുകാരന്‍; വിമര്‍ശനവുമായി കോടിയേരി

Last Updated:

ശബരിമല കര്‍മ്മസമിതി ആര്‍.എസ്.എസിന്റെ കര്‍മ്മസമിതിയാണെന്നും സി.പി.എം സെക്രട്ടറി ആരോപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയെയും സ്വാമി ചിദാനന്ദപുരിയെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല കര്‍മ്മസമിതി ആര്‍.എസ്.എസിന്റെ കര്‍മ്മസമിതിയാണെന്നും ചിദാനന്ദപുരി സന്യാസിവേഷം കെട്ടിയ ആര്‍.എസ്.എസുകാരനാണെന്നും കോടിയേരി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
advertisement

ചിദാനന്ദപുരി വിഷലിപ്തമായ വര്‍ഗീയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തെ കുറിച്ച് വ്യാജപ്രചരണം നടത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും ഭീഷണിപ്പെടുത്തി നിഷ്‌ക്രിയമാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കണമെന്ന് കുളത്തൂര്‍ മഠാധിപതിയും ശബരിമല കര്‍മസമിതി മുഖ്യരക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കര്‍മസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണയ്ക്കിടെയായിരുന്നു സ്വാമിയുടെ പരാമര്‍ശം.

Also Read തരൂരിന്റെ വിജയം ഉറപ്പിക്കാൻ നിരീക്ഷകനായി പഠോള

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിദാനന്ദപുരി സന്യാസിവേഷം കെട്ടിയ ആര്‍.എസ്.എസുകാരന്‍; വിമര്‍ശനവുമായി കോടിയേരി