തരൂരിന്റെ വിജയം ഉറപ്പിക്കാൻ നിരീക്ഷകനായി പഠോള; കാലുവാരുന്ന നേതാക്കളുടെ ചീട്ട് കീറുമെന്ന് നേതൃത്വം

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും കേരളത്തില്‍ നിന്നുള്ള നേതാക്കാളായ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ എന്നിവരുടെയും നിര്‍ദ്ദേശപ്രകാരമാണ് നാനാ പഠോളയെ നിരീക്ഷകനായി നിയമിച്ചത്.

news18
Updated: April 14, 2019, 1:30 PM IST
തരൂരിന്റെ വിജയം ഉറപ്പിക്കാൻ നിരീക്ഷകനായി പഠോള; കാലുവാരുന്ന നേതാക്കളുടെ ചീട്ട് കീറുമെന്ന് നേതൃത്വം
നാനാ പഠോള, ശശി തരൂർ
  • News18
  • Last Updated: April 14, 2019, 1:30 PM IST IST
  • Share this:
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍  ശശി തരൂരിനെ കാലുവാരാന്‍ രഹസ്യമായി ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചീട്ട് കീറാന്‍ കേന്ദ്ര നേതൃത്വം നിരീക്ഷകനായി രംഗത്തിറക്കിയിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നുള്ള നാനാ പഠോളയെ. ബി.ജെ.പിയുടെ കോട്ടയായ നാഗ്പുരില്‍ നിധിന്‍ ഗഡ്ക്കരിക്കെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയ നേതാവാണ് പഠോള.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും കേരളത്തില്‍ നിന്നുള്ള നേതാക്കാളായ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ എന്നിവരുടെയും നിര്‍ദ്ദേശപ്രകാരമാണ് നാനാ പഠോളയെ നിരീക്ഷകനായി നിയമിച്ചത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്ന പഠോള ബി.ജെ.പി ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെതിരെയാണ് അട്ടിമറി വിജയം നേടിയത്. പിന്നീട് മോദിയുടെ കടുത്ത വിമര്‍ശകനായി മാറിയ പഠോള കോണ്‍ഗ്രസില്‍ മടങ്ങിയെത്തി . നിതിന്‍ ഗഡ്ഗരിക്കെതിരെ നാഗ്പുരില്‍ മത്സരിച്ച ശേഷമാണ് തിരുവനന്തപുരത്തെ നിരീക്ഷണ ചുമതല ഏറ്റെടുത്ത്  കേരളത്തിലേക്ക് എത്തുന്നത്.

തരൂരിനെതിരെ രഹസ്യമായി ജില്ലയിലെ  എം.എല്‍.എയും രണ്ടു കെ.പി.സി.സി ഭാരവാഹികളും പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലും നീരീക്ഷണവും ഉണ്ടായിരിക്കുന്നത്. പേരൂര്‍ക്കടയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്ത യോഗത്തിന് ആളെത്തെത്താതും ഏറെ വിമര്‍ശനത്തിനിടയാക്കി. ഇതിലുള്ള അനിഷ്ടം തെരഞ്ഞെടുപ്പിന്റെ സുപ്രധാന ചുമതലയുള്ള നേതാവിനോട് ഉമ്മന്‍ ചാണ്ടി പരസ്യമായി പ്രകടിപ്പിച്ചതായും വാര്‍ത്ത വന്നിരുന്നു. ഇതിനു പിന്നാലെ കെ.പി.സി.സി അധ്യക്ഷനും വിമത പ്രവര്‍ത്തനം നടത്തുന്ന എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്ത്യശാസനം നല്‍കി.

എ.ഐ.സി.സിയുടെയും സംസ്ഥാന നേതാക്കളുടെയും ഇടപെടല്‍ ഉണ്ടായതിനു പിന്നാലെ പ്രചാരണത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നിലവിവിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സ്ഥാനാര്‍ഥി ശശി തരൂരും സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ പ്രചാരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന തരത്തിലുള്ള വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനായ തമ്പാനൂര്‍ രവി രംഗത്തെത്തി. അന്ധമായ കോണ്‍ഗ്രസ് വിരോധം പുലര്‍ത്തുന്ന സിപിഎമ്മുകാര്‍, ബിജെപിയെ സഹായിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നാണ്  തമ്പാനൂര്‍ രവി ആരോപിക്കുന്നത്.Also Read 'പ്രചാരണത്തില്‍ പാളിച്ചയില്ല; തിരുവനന്തപുരത്ത് നിരീക്ഷകനെ നിയോഗിച്ചത് പ്രത്യേക ശ്രദ്ധ നല്‍കാന്‍': കെ.സി വേണുഗോപാല്‍

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading