തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് കാക്കനാട്ടെ ഫ്ലാറ്റിൽ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസ് നിഗമനം. തീരദേശത്തെ 30 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം കാര്യങ്ങൾ നീക്കാൻ ആയിരുന്നു പദ്ധതി. വിവാദ ദല്ലാളും ഷിജു വർഗീസും ആണ് കൊച്ചിയിൽ ഗൂഢാലോചന നടത്തിയത്. വിനു കുമാറിനെ വിവാദ ഇടനിലക്കാരന് പരിചയപ്പെടുത്തിയത് സരിത നായർ ആണെന്നും കരുതുന്നു. ഷിജു വർഗീസ്, സഹായി ശ്രീകാന്ത്, ബിനു കുമാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
Also Read ഭാര്യയുടെ മൃതദേഹം ശ്‌മശാനം വരെ ചുമന്ന് ഭർത്താവ്; കോവിഡ് ഭയന്ന് സഹായിക്കാതെ നാട്ടുകാർ
advertisement
ഗോവയിൽ നിന്നാണ് ഷിജു വർഗീസിനെയും ശ്രീശാന്തിനെയും കസ്റ്റഡിയിലെടുത്തത്. സഞ്ചരിച്ചിരുന്ന കാർ ഉൾപ്പെടെ വിനു കുമാറിനെ കോഴിക്കോട്ടുനിന്നും പിടികൂടി. കൊട്ടിയത്ത് ഒരു സ്വകാര്യ ഹോട്ടൽ കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നു. ഡ്രൈവർമാരുടെ മദ്യപാന സദസ്സിൽ വച്ചാണ് ഗൂഢാലോചന വിവരം പുറത്തായത്. സംഘത്തിലുണ്ടായിരുന്ന പ്രേം എന്ന ഡ്രൈവറെ മാപ്പുസാക്ഷി ആക്കാനാണ് ആലോചന.
Also Read ജനനത്തിന് ശേഷം വേർപിരിഞ്ഞ ഇരട്ട സഹോദരിമാർ മുപ്പത്തിയാറാം ജന്മദിനത്തിൽ വീണ്ടും കണ്ടുമുട്ടി
കോവിഡ് ബാധിതൻ ആയ കൃഷ്ണകുമാർ എന്ന പ്രതിയും പൊലീസിന്റെ വലയിലുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ഷിജു വർഗീസ് അറസ്റ്റിലായെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അറസ്റ്റ് ഇല്ലെന്ന് അന്ന് പോലീസ് പറഞ്ഞതോടെ മന്ത്രി ഏറെ പഴി കേൾക്കേണ്ടിയും വന്നു.
എസ് എസ് എൽ സി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയുടെ ഭാഗമായുള്ള ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു. എസ് എസ് എൽ സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐ റ്റി പ്രാക്ടിക്കൽ പരീക്ഷയാണ് മാറ്റിവെച്ചത്. ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ പിന്നീട് നൽകുന്നതാണ്.
പൊതു വിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചിരുന്നു. എന്നാൽ, എസ് എസ് എൽ സി ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഈ തീരുമാനമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
Also Read കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇന്ത്യൻ വകഭേദ വൈറസ് വ്യാപിക്കുന്നു
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹയർസെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആയിരുന്നു തീരുമാനം. മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
കോവിഡിനെ തുടർന്ന് ഹയർ സെക്കണ്ടറി തുല്യത പരീക്ഷയും മാറ്റി വെച്ചിട്ടുണ്ട്. മെയ് മൂന്നു മുതൽ എട്ടു വരെ നടക്കേണ്ട തുല്യത പരീക്ഷയാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിയത്.
Also Read കസേര ആകൃതിയിലുള്ള വിചിത്രമായ ബാഗ്, ഒരു സാധനം പോലും വയ്ക്കാൻ കഴിയില്ലെങ്കിലും വില 67000 രൂപ
അതേസമയം, രാജ്യത്ത് മൂവായിരം കടന്ന് പ്രതിദിന കോവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 3,293 പേരാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ഇന്നലെ വർധനവുണ്ടായി. 3,60,960 പേർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്.