കസേര ആകൃതിയിലുള്ള വിചിത്രമായ ബാഗ്, ഒരു സാധനം പോലും വയ്ക്കാൻ കഴിയില്ലെങ്കിലും വില 67000 രൂപ
Last Updated:
സംസ്ഥാനത്ത് തീവ്ര വ്യാപനശേഷിയുള്ള യുകെ വകഭേദവും കൂടുതലാണ്.
ഓൺലൈനിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന മടക്കാവുന്ന കസേരയുടെ ആകൃതിയിലുള്ള മിനി ബാഗ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു സാധനം പോലും ഈ ബാഗിൽ വയ്ക്കാൻ കഴിയില്ലെങ്കിലും 895 യുഎസ് ഡോളർ അല്ലെങ്കിൽ 67000 രൂപയാണ് ബാഗിന്റെ വില. ട്വിറ്റർ ഉപഭോക്താവായ ലെക്സി ബ്രൗൺ ആണ് ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ച ചെയർ ബാഗിന്റെ ചിത്രം അടിക്കുറിപ്പോടെ ട്വിറ്ററിൽ പങ്കിട്ടിരിക്കുന്നത്.
നിങ്ങൾക്ക് ഈ ചിത്രം കാണുമ്പോൾ വളരെ വിചിത്രമായി തോന്നാം. എന്നാൽ, ഒരു വെബ്‌സൈറ്റിൽ ബാഗ് വിൽക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് ലെക്സി ബ്രൗൺ ഈ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തത്. ഈ പ്രത്യേക ബാഗ് മടക്കാവുന്ന കസേര പോലെയാണ് കാഴ്ച്ചയിൽ തോന്നുക.
വിൽപ്പനയ്ക്ക് വയ്ക്കുന്ന ഇത്തരത്തിലുള്ള വിചിത്രമായ വസ്തുക്കൾ കണ്ടെത്തുന്നത് തന്റെ ഹോബിയാണെന്ന് ലെക്സി ബ്രൗൺ വ്യക്തമാക്കി. നോർഡ്‌സ്ട്രോം എന്ന വെബ്സൈറ്റിലാണ് ഈ ബാഗ് ലഭ്യമാകുക. ഇതുവരെയുള്ളതിൽ വിചിത്രമായ തന്റെ കണ്ടെത്തലായിരിക്കാം ഇതെന്നും ബ്രൗൺ പറയുന്നു.
advertisement
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ ഉൽപ്പന്നത്തിന്റെ വിവരണം അനുസരിച്ച് ഈ ബാഗിൽ ഒരു സാധനം പോലും വയ്ക്കാൻ കഴിയില്ല. ആളുകൾക്ക് ബാഗ് കണ്ട് അഭിപ്രായങ്ങൾ പങ്കു വയ്ക്കാം എന്ന് മാത്രം.
ട്വിറ്ററിൽ ബാഗിന്റെ ചിത്രത്തിന് ആയിരക്കണക്കിന് ലൈക്കുകളും റീ ട്വീറ്റുകളും ലഭിച്ചു. ഇതോടെ ചിത്രം വൈറലായി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ മറ്റ് വിചിത്രമായ ചില വസ്തുക്കളുടെ ചിത്രങ്ങൾ പങ്കിട്ട് കസേര ബാഗിനെക്കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
advertisement
A hobby of mine is finding ridiculous items for sale at Nordstrom’s. This might be my best find yet. pic.twitter.com/racNtYs0jB
— Lexi Brown, PhD (@lexilafleur) April 21, 2021
ഓൺലൈൻ ഷോപ്പിംഗ് സംബന്ധിച്ച് നിരവധി രസകരമായ വാർത്തകൾ പുറത്തു വരാറുണ്ട്. അടുത്തിടെ സൈറ്റിൽ കണ്ടിഷ്‌ടപ്പെട്ട വസ്ത്രം ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ച പാക്കറ്റ് കണ്ട് കോപം നിയന്ത്രിക്കാനായില്ല. സ്ലിറ്റുകളുള്ള മിഡി ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയത് അടിവസ്ത്രം വരെ പുറത്തു കാണുന്ന രീതിയിലെ വസ്ത്രമാണ്. മോഡൽ ധരിച്ച വസ്ത്രം കണ്ടാണ് യുവതി ഓർഡർ നൽകിയത്. എന്നാൽ ലണ്ടൻ സ്വദേശിയായ ഇവർ പായ്ക്കറ്റ് തുറന്നപ്പോൾ വസ്ത്രം കണ്ട് ഞെട്ടി. ഇത്തരത്തിൽ ഓൺലൈനിൽ കണ്ട വസ്ത്രം വാങ്ങി ഞെട്ടിത്തരിച്ച യുവതികൾ വേറെയുമുണ്ട്.
advertisement
ഓൺലൈൻ ഷോപ്പിംഗ് വളരെ എളുപ്പമാണെങ്കിലും സൈറ്റിൽ കാണിക്കുന്ന അതേ ഉത്പന്നങ്ങൾ തന്നെ കൈയിൽ കിട്ടുമോ എന്നുള്ളത് പലരുടെയും ആശങ്കയാണ്. ഓൺലൈൻ ഷോപ്പിംഗ് വഴി ഓർഡർ ചെയ്ത ഉത്പന്നങ്ങൾക്ക് പകരം നിലവാരം കുറഞ്ഞതോ വില കുറഞ്ഞതോ ആയ ഉത്പന്നങ്ങൾ കൈയിൽ കിട്ടിയ പല കഥകളും മുമ്പും വാർത്തയായിട്ടുണ്ട്. തായ് ലന്റിലെ ഒരു ഉപഭോക്താവിന് ഓൺലൈൻ ഷോപ്പിംഗിലൂടെ പറ്റിയ അബദ്ധം വാർത്തകളിൽ നിറഞ്ഞിരുന്നു. കുറഞ്ഞ വിലയ്ക്ക് ഐഫോൺ കണ്ടപ്പോൾ ഒന്നും നോക്കിയില്ല ഫോൺ ബുക്ക് ചെയ്തു. എന്നാൽ കൈയിൽ കിട്ടിയതോ ഐഫോണിന്റെ ആകൃതിയിലുള്ള ടേബിൾ ആയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 28, 2021 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കസേര ആകൃതിയിലുള്ള വിചിത്രമായ ബാഗ്, ഒരു സാധനം പോലും വയ്ക്കാൻ കഴിയില്ലെങ്കിലും വില 67000 രൂപ