COVID 19 | കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇന്ത്യൻ വകഭേദ വൈറസ് വ്യാപിക്കുന്നു

Last Updated:

കോട്ടയത്ത് 30% ഇന്ത്യൻ വൈറസ് സാന്നിധ്യം

തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ജനിതകമാറ്റം വന്ന വൈറസിന്റെ ഇന്ത്യൻ വകഭേദം വൈറസ് വ്യാപിക്കുന്നതായി പഠനം. കോട്ടയത്ത് മുപ്പത് ശതമാനമാണ് ഇന്ത്യൻ വകഭേദം കണ്ടെത്തിയത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യുകെ വകഭേദം 70 ശതമാനത്തിന് മുകളിലാണ്.
ഈ വൈറസുകൾ രോഗ വ്യാപന സാധ്യത കൂടുന്നതിനൊപ്പം മരണനിരക്ക് ഉയർത്തുമോയെന്നുമാണ് വിലയിരുത്തൽ. വോട്ടെടുപ്പിന് മുൻപ് ശേഖരിച്ച രണ്ടാം സെറ്റ് സാമ്പിൾ ഫലമാണ് പുറത്തുവന്നത്.
തിരുവനന്തപുരം, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും വൈറസിന്റെ കൂടുതൽ അപകടകാരിയായ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ വകഭേദത്തിൽ വ്യാപനതീവ്രതയും രോഗ തീവ്രതയും ഒരുപോലെ കൂടുതലാണ്. കോട്ടയത്ത് 30 ശതമാനവും, ആലപ്പുഴയിൽ 13 ശതമാനവും, പാലക്കാട് 17 ശതമാനവുമാണ് ഇന്ത്യൻ വകഭേദം. പത്തനംതിട്ടയിലും ഇന്ത്യൻ വകഭേദ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
advertisement
സംസ്ഥാനത്ത് തീവ്ര വ്യാപനശേഷിയുള്ള യുകെ വകഭേദവും കൂടുതലാണ്. കണ്ണൂർ കാസർകോഡ് ജില്ലകളിൽ 70 ശതമാനത്തിന് മുകളിലാണ് യുകെ വകഭേദ വൈറസിന്റെ സാനിധ്യം. പാലക്കാട്, വയനാട് ജില്ലകളിലാണ് ദക്ഷാഫ്രിക്കൻ വകഭേദം കൂടുതൽ കണ്ടെത്തിയത്.
advertisement
ജനിതകമാറ്റം വന്ന വൈറസിന്റെ അതിവ്യാപനം രൂക്ഷമായ സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ എത്തിച്ചേക്കുമെന്ന് ആശങ്ക. വിവിധ സ്ഥലങ്ങളിൽ നടന്ന പഠനങ്ങളിൽ വൈറസിന്റെ ഇന്ത്യൻ വകഭേദമാണ് കൂടുതൽ അപകടകരമായി കണക്കാക്കുന്നത്. ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ മൂന്ന് വകഭേദങ്ങളും ഒര് പോലെ രോഗവ്യാപന തീവ്രത വർദ്ധിപ്പിക്കും. യുകെ, ദക്ഷിണാഫ്രിക്കൻ വകഭേദത്തെക്കാൾ, ശാരീരിക ബുദ്ധിമുട്ടുകൾ ഇന്ത്യൻ വകഭേദം സംഭവിച്ച വൈറസ് ഉണ്ടാക്കിയേക്കും.
advertisement
രോഗികളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി മരണനിരക്കും ഉയരും. ആരോഗ്യമേഖലയ്ക്ക് താങ്ങാൻ അധികമായി രോഗികൾ ഉയർന്നാൽ ചികിത്സയും ബുദ്ധിമുട്ടാകും. ജനതികമാറ്റം വന്ന വൈറസിനെയും വാക്സിൻ പ്രതിരോധിക്കും. എന്നാൽ ഡബിൾ മ്യൂട്ടന്റ് എന്ന് അറിയപ്പെടുന്ന ഇന്ത്യൻ വകഭേദം ചില കേസുകളിൽ വാക്സിനെ മറികടക്കുന്നുണ്ട്. അതിനാൽ വാക്സിൻ സ്വീകരിച്ചവരും കോവിഡ് മാർഗനിർദേശം കൃത്യമായി പാലിക്കേണ്ടി വരും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇന്ത്യൻ വകഭേദ വൈറസ് വ്യാപിക്കുന്നു
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement