TRENDING:

എ.സി മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും

Last Updated:

പുലർച്ചെവരെ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് മൊയ്തീന്‍റെ വീട്ടിൽ നിന്ന് ബാങ്ക് ഇടപാടുകളുടെ രേഖകൾ കസ്റ്റഡിയിൽ എടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കരുവന്നൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പിൽ മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയെ ചോദ്യം ചെയ്യാൻ ഇ ഡി നീക്കം തുടങ്ങി. വീട്ടിൽ നടത്തിയ റെയ്ഡിനു ശേഷം രണ്ട് ബാങ്കുകളിലെ സ്ഥിരം നിക്ഷേപവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയായാലുടൻ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുമെന്നാണ് സൂചന.
എ.സി മൊയ്തീൻ എംഎൽഎ
എ.സി മൊയ്തീൻ എംഎൽഎ
advertisement

പുലർച്ചെവരെ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് മൊയ്തീന്‍റെ വീട്ടിൽ നിന്ന് ബാങ്ക് ഇടപാടുകളുടെ രേഖകൾ കസ്റ്റഡിയിൽ എടുത്തത്. വടക്കാഞ്ചേരിയിലെ മച്ചാട് സർവ്വീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവിടങ്ങളിൽ എ.സി മൊയ്തീനിന് 31 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപമുണ്ട്.

മുൻമന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലെ ED റെയ്ഡ് നീണ്ടത് 22 മണിക്കൂർ; പരിശോധന അവസാനിച്ചത് പുലർച്ചെ 5ന്

ഈ അക്കൗണ്ടുകളിലെ പണത്തിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് നടപടി. കരുവന്നൂർ ബാങ്കിൽ നിന്ന് എ.സി മൊയ്തീൻ ആവശ്യപ്പെടുന്നവർക്ക് കോടികളുടെ വായ്പ അനുവദിച്ചിട്ടുണ്ടെന്നാണ് ഇ ഡി-ക്ക് ലഭിച്ച വിവരം. ബാങ്കിൽ നിന്ന് വായ്പ സ്വീകരിച്ചവർ, മുൻ മാനേജർ ബിജു കരീം അടക്കമുള്ളവർക്ക് എ.സി മൊയ്തീനുമായി അടുത്ത ബന്ധമുണ്ട്. സഹകരണ റജിസ്ട്രാർ, പരാതിക്കാർ, പ്രതികൾ അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ എ.സി മൊയ്തീനിനെതിരെ നടപടി തുടങ്ങിയത്.

advertisement

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; മുൻമന്ത്രി എ സി മൊയ്‌തീന്റെ വീട്ടിൽ ഇഡി റെയ്‌ഡ്‌

ഇന്നലെ എ.സി മൗയ്തീൻറെയും, ബന്ധു റഹീമിന്റെയും വീടുകളിലടക്കം 6 ഇടങ്ങളിലായിരുന്നു പരിശോധന.

അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന എ.സി മൊയ്തീനെ പരാതിക്കാരനായ സുരേഷ് ബാങ്കിലെ സാമ്പത്തിക ക്രമക്കേട് അറിയിക്കുകയും തട്ടിപ്പിന്‍റെ വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ബിജു കരീം അടക്കമുള്ളവർക്കെതിരെ ഒരു നടപടിയും എ.സി മൊയ്തീൻ സ്വീകരിച്ചിട്ടില്ലെന്നാണ് ഇഡിയുടെ അന്വേഷണത്തിൽ വ്യക്തമായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൊയ്തീനുമായി അടുത്ത ബന്ധമുള്ള അനിൽ സുഭാഷ്, ഷിജു, റഹീം, സതീഷ് എന്നിവരിൽ ചിലർക്ക് സഹകരണ ബാങ്കുകളിൽ 25 ലേറെ അക്കൗണ്ടുകളുണ്ട്. ഇത് ബെനാമി ഇടപാടുകൾക്ക് വേണ്ടിയാണോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്. ഈ അക്കൗണ്ട് ഉടമകളുടെ ബാങ്ക് രേഖകളും ഇഡി ഇന്നലെ പിടിച്ചെടുത്തിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എ.സി മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും
Open in App
Home
Video
Impact Shorts
Web Stories