കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; മുൻമന്ത്രി എ സി മൊയ്‌തീന്റെ വീട്ടിൽ ഇഡി റെയ്‌ഡ്
- Published by:Naseeba TC
- news18-malayalam
Last Updated:
എസി മൊയ്തീനെതിരെ കേസിലെ മുഖ്യ പ്രതികളായ ബിജു കരീം, കിരൺ എന്നിവർ മൊഴി നൽകിയിരുന്നു
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രി എസി മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീട്ടിൽ ഇഡി റെയ്ഡ്. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. എസി മൊയ്തീനെതിരെ കേസിലെ മുഖ്യ പ്രതികളായ ബിജു കരീം, കിരൺ എന്നിവർ മൊഴി നൽകിയിരുന്നു.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്. 300 കോടി രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് കേസ്. എസി മൊയ്തീന് കേസിലെ പ്രധാന പ്രതിയായിരുന്ന ബിജു കരീമുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്ക് കരുവന്നരൂർ സഹകരണ ബാങ്ക് തട്ടിപ്പുമായും ബന്ധമുണ്ടെന്നും ആരോപമുണ്ട്.
Also Read- ’13 വർഷമായി ജോലി ചെയ്യുന്നു; നോട്ടീസോ അറിയിപ്പോ ഇല്ലാതെ പുറത്താക്കി’; പുതുപ്പള്ളിയിലെ സതിയമ്മ
2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കില്‍ പണമിട്ടിരുന്ന നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ണ് ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
August 22, 2023 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; മുൻമന്ത്രി എ സി മൊയ്‌തീന്റെ വീട്ടിൽ ഇഡി റെയ്ഡ്