ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി ഗവർണർ സ്ഥാനം പറഞ്ഞുറപ്പിച്ചു. എന്നാൽ സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിൻവലിഞ്ഞു. ഗൾഫിൽ വെച്ചാണ് ഇ പി ബിജെപി കേന്ദ്ര നേതാവുമായി ചർച്ച നടത്തിയത്. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും ചർച്ചയിൽ പങ്കെടുത്തു. ഇതിന് തെളിവുണ്ട്. നിഷേധിക്കാൻ ശോഭ സുരേന്ദ്രന് ധൈര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചു. സിപിഎമ്മിന്റെ ചില പ്രമുഖ നേതാക്കളും ബി ജെ പി യിൽ പോകാൻ തയ്യാറെടുക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു.
advertisement
ബിജെപിയിൽ ചേരുന്നത് ചർച്ച ചെയ്യാൻ സിപിഎമ്മിന്റെ ഉന്നത നേതാവ് തൃശൂർ രാമനിലയത്തിൽ എത്തിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയത്. പാർട്ടിയിൽ പിണറായി വിജയനോളം പൊക്കമുള്ള ആ നേതാവ് ഡൽഹിയിൽ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നതായും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു.