ബയോളജി ഉത്തരക്കടലാസിന്റെ സ്കോര്‍ ഷീറ്റില്‍ 20ഉം 20ഉം കൂട്ടി 40 എന്നെഴുതേണ്ടതിന് പകരം 20 എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത് വിദ്യാര്‍ത്ഥിക്ക് പരീക്ഷാ ഫലം വന്നപ്പോള്‍ ബയോളജിക്ക് എ പ്ലസ് കിട്ടിയെങ്കിലും പ്ലസ് വണ്‍ അലോട്ട്മെന്‍റില്‍ പുറകിലായെന്നാണ് പരാതി. ഗ്രേസ് മാര്‍ക്ക് വഴി കിട്ടിയ എ പ്ലസ് ആയതിനാല്‍ പ്ലസ് വണ്‍ അലോട്ട്മെന്‍റില്‍ മറ്റു കുട്ടികള്‍ക്ക് പുറകിലായെന്നാണ് ബാലാവകാശ കമ്മീഷനില്‍ നൽകിയ പരാതിയിൽ പറയുന്നത്.
Also Read- കണക്ക് കൂട്ടാൻ അറിയാത്ത അധ്യാപകൻ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ എ പ്ലസ് നഷ്ടമാക്കി
advertisement
പരീക്ഷയില്‍ 40ല്‍ 40ല്‍ മാര്‍ക്ക് കിട്ടിയിട്ടും മൂല്യനിര്‍ണയത്തിലെ പിഴവ് മൂലം മാര്‍ക്ക് കുറയുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് ഇല്ലാതെ തന്നെ എ പ്ലസ് കിട്ടുമായിരുന്നിട്ടും ഇത്തരത്തിലൊരു പിഴവ് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതിയിൽ പറയുന്നു.
പരീക്ഷാ ഫലം വന്നപ്പോള്‍ ഗ്രേസ് മാര്‍ക്കോടെയാണ് ഫുള്‍ എ പ്ലസ് കിട്ടിയതെന്ന് മനസിലായതോടെ ഏതു വിഷയത്തിനാണ് ഗ്രേസ് മാര്‍ക്ക് ചേര്‍ത്തതെന്ന് അറിയുന്നതിനായാണ് എല്ലാ വിഷയത്തിനും പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്‍റെ പകര്‍പ്പ് കിട്ടാനും അപേക്ഷ നല്‍കിയത്. തുടര്‍ന്നാണ് പിഴവ് വ്യക്തമായത്.
Also Read- എങ്ങനെ സാധിക്കുന്നു! ഉത്തരക്കടലാസ് നോക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാം റീലാക്കി അധ്യാപിക
അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിൽ അർഹിച്ച ബോണസ് പോയിന്‍റ് നഷ്ടമായെന്നും ഇതേതുടര്‍ന്ന് ഫുൾ എപ്ലസ് ഉണ്ടായിട്ടും ഇഷ്ടപ്പെട്ട സ്കൂളിൽ അലോട്ട്മെന്‍റ് കിട്ടിയില്ലെന്നും ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന് പരാതി നൽകിയത്. മൂല്യനിർണയം നടത്തുന്ന അധ്യാപകനെ കൂടാതെ ഒരു അസിസ്റ്റന്‍റ് ചീഫ് എക്സാമിനറും ഉത്തരക്കടലാസ് പരിശോധിക്കാറുണ്ട്. അസി.ചീഫ് എക്സാമിനറുടെ പരിശോധനയിലും ഗുരുതര പിഴവ് കണ്ടെത്തിയില്ലെന്നതും സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.
