എങ്ങനെ സാധിക്കുന്നു! ഉത്തരക്കടലാസ് നോക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാം റീലാക്കി അധ്യാപിക
- Published by:Rajesh V
- trending desk
Last Updated:
വീഡിയോ വൈറലായതോടെ അധ്യാപികയ്‌ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു
പരീക്ഷയുടെ ഉത്തരകടലാസ് നോക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാം റീല്‍സാക്കി അധ്യാപിക. ബിഹാറിലെ പാടലിപുത്ര യൂണിവേഴ്‌സിറ്റിയുടെ ഉത്തരകടലാസ് നോക്കുന്ന അധ്യാപികയുടെ റീല്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. ഇതോടെ നിരവധി പേര്‍ അധ്യാപികയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
വീഡിയോ വൈറലായതോടെ അധ്യാപികയ്‌ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വീഡിയോയില്‍ ഉത്തരകടലാസിലെ ഓരോ പേജും കൃത്യമായി പരിശോധിക്കാതെ അധ്യാപിക മാര്‍ക്കിട്ടുപോകുന്നത് കാണാം. വീഡിയോയുടെ പശ്ചാത്തലത്തില്‍ മറ്റ് അധ്യാപകരും ഉത്തരകടലാസുകള്‍ നോക്കുന്നത് കാണാം. അധ്യാപിക പരീക്ഷാ പേപ്പര്‍ നോക്കുന്ന മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
पीपीयू एग्जाम का कॉपी जांचने का रील्स इंस्टाग्राम पर वायरल, मैडम पर FIR दर्ज। pic.twitter.com/pv14DIwKsA
— Educators of Bihar (@BiharTeacherCan) May 26, 2024
advertisement
അധ്യാപകര്‍ ഉത്തരകടലാസ് നോക്കുന്നത് ഗൗരവത്തോടെയാണോയെന്ന് ചോദ്യം ചെയ്ത് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.
पीपीयू एग्जाम का कॉपी जांचने का रील्स इंस्टाग्राम पर वायरल, मैडम पर FIR दर्ज। pic.twitter.com/GlnZhH4Yuk
— छपरा जिला 🇮🇳 (@ChapraZila) May 26, 2024
'' 3 മണിക്കൂര്‍ കൊണ്ട് ഒരു വിദ്യാര്‍ത്ഥിയെഴുതിയ കാര്യങ്ങള്‍ വെറും 30 സെക്കന്റ് കൊണ്ട് പരിശോധിച്ചു'', ഒരാള്‍ കമന്റ് ചെയ്തു.
advertisement
''അവര്‍ ശരിക്കും ആ ഉത്തരകടലാസില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിക്കുന്നുണ്ടോ?,'' മറ്റൊരാള്‍ ചോദിച്ചു.
'' ഇതാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരം,'' മറ്റൊരാള്‍ കമന്റ് ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Patna,Patna,Bihar
First Published :
May 28, 2024 6:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എങ്ങനെ സാധിക്കുന്നു! ഉത്തരക്കടലാസ് നോക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാം റീലാക്കി അധ്യാപിക









