Also Read- മഹാരാഷ്ട്രയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞു; അഞ്ച് മലയാളികൾ മരിച്ചു
പൊൻമുണ്ടം പഞ്ചായത്തിൽ കാലങ്ങളായി ലീഗും കോൺഗ്രസും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരുമിച്ച ചരിത്രം ഇല്ല. ഇത്തവണയും അങ്ങനെ തന്നെ. ഒരുമിച്ച് പോകാൻ ഉള്ള നേതാക്കളുടെ നിർദേശങ്ങൾ പാലിക്കാതെ ഇരു പാർട്ടികളും മുഖാ മുഖം ഏറ്റു മുട്ടുകയാണ്. കഴിഞ്ഞ വട്ടം 16 ൽ 11 സീറ്റുമായി ഭരണം പിടിച്ച ലീഗ് ഇത്തവണയും മുഴുവൻ സീറ്റും നേടാമെന്ന പ്രതീക്ഷയിൽ ആണ്.
advertisement
എന്ത് കൊണ്ട് കോൺഗ്രസുമായി ഒരുമിക്കുന്നില്ലെന്ന് ചോദിച്ചാൽ ലീഗ് നേതാവ് സുബൈർ എളയോടത്ത് ഇങ്ങനെ പറയുന്നു.-
" സീറ്റ് വിഭജന സമയത്ത് സമവായ ചർച്ചകൾ നടന്നു. കോൺഗ്രസ് മുന്നോട്ട് വച്ച ആവശ്യം 12 സീറ്റുകൾ ആയിരുന്നു. അത് പ്രായോഗികം അല്ല. വിട്ടു വീഴ്ചകൾക്ക് ലീഗ് തയാറായിരുന്നു. പക്ഷേ കോൺഗ്രസ് വഴങ്ങിയില്ല. ഇതാണ് ഇത്തവണയും പരസ്പരം മൽസരിക്കാൻ കാരണമായത് ".
Also Read- കശ്മീരിൽ മഞ്ഞുവീഴ്ച തുടങ്ങി; ശ്രീനഗർ- ലേ പാത അടച്ചു; മഞ്ഞിൽ കുളിച്ച് സോനമാർഗും
മറുവശത്ത് കോൺഗ്രസും തയാറാണ്. കഴിഞ്ഞ തവണ പാർട്ടിക്കുള്ളിലെ ഭിന്നത ആണ് പാരയായത്. അന്ന് ലഭിച്ചത് 2 സീറ്റ് മാത്രം. പൊൻമുണ്ടം കോൺഗ്രസ് എന്ന പേരിൽ കുറച്ച് പേര് ജനകീയ വികസന മുന്നണിയുടെ ബാനറിൽ ഇടതുപക്ഷത്തിന് ഒപ്പം പോയി. ഇപ്പോൾ ആ സാഹചര്യം അല്ല. എല്ലാവരും പാർട്ടിയിൽ തിരിച്ചെത്തി. ലീഗ് വിരുദ്ധ വോട്ടുകൾ ഇടത് പക്ഷത്തിന് പോകാതിരിക്കാൻ കാലങ്ങളായി ഇങ്ങനെ ആണ് മൽസരിക്കുന്നത് എന്ന് കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നു.
ജനകീയ വികസന മുന്നണി ഇത്തവണ ഇല്ലെങ്കിലും പൊൻമുണ്ടം ഡെവലപ്പ്മെൻറ് ഫോറം എന്ന കൂട്ടായ്മ ഇത്തവണ ഇടതുപക്ഷത്തിന് ഒപ്പം ഉണ്ട്. കോൺഗ്രസിനെയും ലീഗിനേയും തുറന്ന് കാട്ടാൻ ഉള്ള അവസരം ഫലപ്രദമായി ഉപയോഗിക്കാൻ ആണ് സിപിഎം ശ്രമം. വെൽഫെയർ പാർട്ടി ലീഗിനൊപ്പം ആണ്. ചില വാർഡുകളിൽ പരസ്പരം സഹകരിക്കുന്നുണ്ട്. ഇത് ഗുണം ചെയ്യുമെന്ന് ലീഗ് കണക്ക് കൂട്ടുമ്പോൾ ഈ കൂട്ടുകെട്ടിൽ വിരോധമുള്ളവരുടെ വോട്ട് പെട്ടിയിൽ വീഴുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
Also Read- 'നാട്ടിലൊക്കെ തന്നെയുണ്ട്; ഇഞ്ചിക്കൃഷിക്ക് യോജ്യമായ സ്ഥലമുണ്ടോ?: ട്രോളുമായി കെ ടി ജലീൽ
പരസ്പരം മത്സരിക്കുന്നവർക്ക് പാർട്ടി ചിഹ്നങ്ങൾ നൽകില്ലെന്ന് ലീഗ് കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പൊൻകുന്നത്ത് ഇരുകൂട്ടരും ഔദ്യോഗിക ചിഹ്നങ്ങളിൽ തന്നെ മത്സരിക്കുന്നുണ്ട്.