നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നാട്ടിലൊക്കെ തന്നെയുണ്ട്; ഇഞ്ചിക്കൃഷിക്ക് യോജ്യമായ സ്ഥലമുണ്ടോ?: ട്രോളുമായി മന്ത്രി കെ ടി ജലീൽ

  'നാട്ടിലൊക്കെ തന്നെയുണ്ട്; ഇഞ്ചിക്കൃഷിക്ക് യോജ്യമായ സ്ഥലമുണ്ടോ?: ട്രോളുമായി മന്ത്രി കെ ടി ജലീൽ

  കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ഗണ്‍മാന്റെ ഫോണ്‍ തിരികെ ലഭിച്ച വിവരം എല്ലാ അഭ്യുദയകാംക്ഷികളേയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു എന്നും ജലീൽ പറയുന്നു.

  കെ.ടി ജലീൽ

  കെ.ടി ജലീൽ

  • Share this:
   മലപ്പുറം: കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷവും താന്‍ നാട്ടില്‍ തന്നെയുണ്ടെന്നും ഒന്നും സംഭവിച്ചില്ലെന്നും ഓർമിപ്പിച്ച് മന്ത്രി കെ ടി ജലീൽ. കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ഗണ്‍മാന്റെ ഫോണ്‍ തിരികെ ലഭിച്ച വിവരം എല്ലാ അഭ്യുദയകാംക്ഷികളേയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു എന്നും ജലീൽ പറയുന്നു.

   Also Read- 'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്'; ഗവേഷണ പ്രബന്ധത്തിനെതിരെയുള്ള പരാതിയിൽ മന്ത്രി കെടി ജലീൽ

   ശിവശങ്കറിന് പിന്നാലെ ജലീലും കുരുങ്ങും എന്ന തലക്കെട്ടോടെയുള്ള വാർത്തയുടെ ചിത്രം പോസ്റ്റ് ചെയ്താണ് മന്ത്രിയുടെ പരിഹാസം. 'ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല' എന്ന തലക്കെട്ടോടെയുള്ള പോസ്റ്റിൽ, ഇഞ്ചികൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണാടകയിലോ പാട്ടത്തിനോ വിലയ്‌ക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു എന്ന പരിഹാസവും അദ്ദേഹം ഉന്നയിക്കുന്നു.

   മന്ത്രി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

   ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല.
   -------------------------------------
   സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു സത്യമേവ ജയതെ.   കെ എം ഷാജി എംഎല്‍എ പേരെടുത്തു പറയാതെയാണ് ഇഞ്ചി കൃഷി ട്രോളുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ കെ എം ഷാജിക്കെതിരെ ഡിവൈഎഫ്ഐ ഇഞ്ചി നടൽ സമരം പ്രഖ്യാപിച്ചിരുന്നു.
   Published by:Rajesh V
   First published:
   )}