TRENDING:

‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍

Last Updated:

ഭർത്താവ് ശ്രീചിത്രയിൽ ജോലി ചെയ്യുന്നുണ്ടെന്ന ഇവരുടെ മൊഴിയും തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്

advertisement
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് സൂപ്പർ സ്പെഷ്യാലിറ്റി വാർഡിൽ കയറിയ യുവതി പിടിയിലായി. ന്യൂറോ സർജൻ എന്ന വ്യാജേന സ്റ്റെതസ്കോപ്പും ഡോക്ടറുടെ വേഷവും ധരിച്ചാണ് ഇവർ എത്തിയത്. രാവിലെ മുതൽ വാർഡുകളിൽ ചുറ്റിക്കറങ്ങിയ യുവതിയെക്കുറിച്ച് സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ മറ്റ് ഡോക്ടർമാരെ വിവരമറിയിക്കുകയായിരുന്നു. അത്തരമൊരു ഡോക്ടർ ആശുപത്രിയിൽ ജോലി ചെയ്യുന്നില്ലെന്ന് വ്യക്തമായതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
സൂപ്പർ സ്പെഷ്യാലിറ്റി വാർഡിൽ കയറിയ യുവതി പിടിയിലായി
സൂപ്പർ സ്പെഷ്യാലിറ്റി വാർഡിൽ കയറിയ യുവതി പിടിയിലായി
advertisement

പിടിയിലാകുമെന്ന് ഉറപ്പായതോടെ വേഷം മാറി ആശുപത്രിക്ക് പുറത്തിറങ്ങി ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ വനിതാ സുരക്ഷാ ജീവനക്കാർ സാഹസികമായി തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. താൻ ചങ്ങനാശേരി സ്വദേശിയാണെന്നും പേരൂർക്കടയിലാണ് താമസമെന്നും ഇവർ പൊലീസിനോട് പറഞ്ഞെങ്കിലും, നടത്തിയ അന്വേഷണത്തിൽ ഇവർ കൊല്ലം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തന്റെ ഭർത്താവ് ശ്രീചിത്രയിൽ ജോലി ചെയ്യുന്നുണ്ടെന്ന ഇവരുടെ മൊഴിയും തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories