TRENDING:

കോവിഡ് രോഗിയെ ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിച്ചത് പുഴുവരിച്ച നിലയിൽ; ആരോഗ്യമന്ത്രിക്ക് പരാതിയുമായി കുടുംബം

Last Updated:

ആശുപത്രിയിൽ വെച്ചാണ് കോവിഡ് ബാധിച്ചത്. അതിന് ശേഷം അനിൽകുമാറിന് ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കഴിഞ്ഞ മാസം 21 നാണ് അനിൽകുമാറിനെ അപകടം പറ്റി തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ എത്തിക്കുന്നത്. ചികിത്സയിലിരിക്കെ ഈ മാസം 6 ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് ഭേദമായി വീട്ടിലെത്തിച്ചപ്പോൾ അനിൽകുറിന്റെ ശരീരം പുഴുവരിച്ച നിലയിലായിരുന്നു.
advertisement

Also Read-'യു.ഡി.എഫിന് കൺവീനറുടെ ആവശ്യമുണ്ടോ? എന്തുകൊണ്ടും യോഗ്യൻ ആർ.എസ്.എസ് തലവനല്ലേ?': പരിഹാസവുമായി മുഹമ്മദ് റിയാസ്

ആശുപത്രിയിൽ വെച്ചാണ് കോവിഡ് ബാധിച്ചത്. അതിന് ശേഷം അനിൽകുമാറിന് ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനിൽകുമാറിന്റെ ശരീരം തളർന്ന നിലയിലാണ്. സംസാരിക്കാനും കഴിയില്ല.  ഐസിയുവിൽ നിന്നാകാം കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്. ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു.

Also Read-'പുതിയ ഇനം ക്യാപ്സൂളുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളില്‍ അങ്ങ് ശ്രദ്ധചെലുത്തുക': മുഹമ്മദ് റിയാസിനോട് കെ.എസ് ശബരീനാഥൻ

advertisement

കഴുത്തിൽ പ്ലാസ്റ്റർ മാറ്റിയപ്പോൾ പുഴുവരിച്ച നിലയിലായിരുന്നു. ശരീരത്തിന്റെ പലഭാഗത്തും മുറിവുകൾ ഉണ്ട്. പലതും പുഴുവരിച്ചും തുടങ്ങി. മെഡിക്കൽ കൊളേജ് ആശുപത്രിയ്ക്കെതിരെ കുടുംബം ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകി.അപകടം നടന്ന ദിവസം ആദ്യം പേരൂർക്കട ജില്ല ആശുപത്രിയിലായിരുന്നു എത്തിച്ചത്. കഴുത്തിന് പൊട്ടൽ ഉൾപ്പെടെ  ഗുരുതരമായതോടെയാണ് മെഡിക്കൽ കൊളേജിലേയ്ക്ക് മാറ്റത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് രോഗിയെ ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിച്ചത് പുഴുവരിച്ച നിലയിൽ; ആരോഗ്യമന്ത്രിക്ക് പരാതിയുമായി കുടുംബം
Open in App
Home
Video
Impact Shorts
Web Stories