'യു.ഡി.എഫിന് കൺവീനറുടെ ആവശ്യമുണ്ടോ? എന്തുകൊണ്ടും യോഗ്യൻ ആർ.എസ്.എസ് തലവനല്ലേ?': പരിഹാസവുമായി മുഹമ്മദ് റിയാസ്

Last Updated:

മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം പാർട്ടികത്തെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം യുഡിഎഫ് കൺവീനർ സ്ഥാനം സ്വയം രാജി വച്ചെന്ന് റിയാസ്

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും ബന്നി ബഹനാൻ എം.പി രാജി വച്ചതിനെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷൻ പി.എ മുഹമ്മദ് റിയാസ്. ആർ.എസ്.എസ് കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനറെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
"സംഘപരിവാർ, യു ഡി എഫ്, എസ് ഡി പി ഐ, വെൽഫെയർപാർട്ടി, ചില മാധ്യമ തമ്പുരാക്കന്മാർ, എന്നിവരടങ്ങിയ "എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി" കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ
ആർ എസ് എസ് തലവനല്ലേ..?" റിയാസ് ചോദിക്കുന്നു.
റിയാസിന്റെ കുറിപ്പ് പൂർണരൂപത്തിൽ
UDFന് ഇപ്പോൾ കൺവീനറും ഇല്ലാതായി. അല്ലെങ്കിലും ഇപ്പോൾ UDF ന് കൺവീനറുടെ ആവശ്യമുണ്ടോ ? RSS കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനർ? സംഘപരിവാർ, യു ഡി എഫ്, എസ് ഡി പി ഐ, വെൽഫെയർപാർട്ടി,ചില മാധ്യമ തമ്പുരാക്കന്മാർ, എന്നിവരടങ്ങിയ "എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി" കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ ആർ എസ് എസ് തലവനല്ലേ..?
advertisement
കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോൺഗ്രസ് പാർട്ടികത്തെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം യുഡിഎഫ് കൺവീനർ സ്ഥാനം സ്വയം രാജിയും വെച്ചു!
ഞായറാഴ്ചയാണ് ബെന്നി ബഹനാൻ എംപി യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചത്. തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. പകരം എം.എം.ഹസനെ നിർദേശിക്കുകയാണെന്നു യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻ‍വറെ അറിയിച്ചു.
advertisement
ഇതിനിടെ കെപിസിസി പ്രചാരണസമിതി അധ്യക്ഷ സ്ഥാനം കെ.മുരളീധരനും രാജിവച്ചു. ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം പാലിച്ചാണു രാജിയെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ മുരളി വ്യക്തമാക്കിയിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യു.ഡി.എഫിന് കൺവീനറുടെ ആവശ്യമുണ്ടോ? എന്തുകൊണ്ടും യോഗ്യൻ ആർ.എസ്.എസ് തലവനല്ലേ?': പരിഹാസവുമായി മുഹമ്മദ് റിയാസ്
Next Article
advertisement
തിരുവനന്തപുരം കഴക്കൂട്ടത്തെ 4 വയസുകാരന്റെ മരണം കൊലപാതകം
തിരുവനന്തപുരം കഴക്കൂട്ടത്തെ 4 വയസുകാരന്റെ മരണം കൊലപാതകം
  • തിരുവനന്തപുരം കഴക്കൂട്ടത്ത് 4 വയസുകാരന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം സ്ഥിരീകരിച്ചു.

  • കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് പോലീസ് സംശയിക്കുന്നു; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍.

  • ആശുപത്രി അധികൃതര്‍ കണ്ട കഴുത്തിലെ പാടുകള്‍ പോലീസിനെ അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു.

View All
advertisement