TRENDING:

ഒഎൻജിസി ജീവനക്കാരനായ മലയാളി യുവാവിനെ കടലിൽ കാണാതായതിൽ ദുരൂഹത; സഹപ്രവർത്തകനെതിരെ കുടുംബം

Last Updated:

ഫെബ്രുവരി 24നാണ് ഇനോസ് വർഗീസിനെ ഉൾക്കടലിൽ കാണാതായെന്ന വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ഉള്‍ക്കടലില്‍ ഒ.എന്‍.ജി.സിയുടെ എണ്ണക്കിണറില്‍ ജോലിചെയ്യുന്നതിനിടെ കടലില്‍ വീണ് മലയാളി യുവാവിനെ കാണാതായ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അടൂര്‍, ഓലിക്കല്‍ ഗ്രേസ്‌വില്ലയില്‍ ഗീവര്‍ഗീസിന്റെ സിബി വര്‍ഗീസിന്റെയും മകന്‍ ഇനോസ് വര്‍ഗീസിനെയാണ് (26) കാണാതായത്. സഹപ്രവർത്തകനെതിരെയാണ് ഇനോസ് വർഗീസിന്‍റെ മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നത്. ഇനോസ് കൊലചെയ്യപ്പെട്ടെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെടുന്നു.
advertisement

ഫെബ്രുവരി 24നാണ് ഇനോസ് വർഗീസിനെ ഉൾക്കടലിൽ കാണാതായെന്ന വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. സഹപ്രവർത്തകനായ കരൺ, തന്റെ മുന്നിൽവെച്ച് ഇനോസ് കടലിലേക്ക് ചാടിയെന്നാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. വസ്ത്രങ്ങളില്ലാതെ നഗ്നനായാണ് ഇനോസ് കടലിലേക്ക് ചാടിയതെന്നും, കരൺ, ഇനോസിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു.

എന്നാൽ തലേദിവസം വീട്ടിൽ വിളിച്ച ഇനോസ് ജോലിസ്ഥലത്തെ പ്രശ്നങ്ങളെക്കുറിച്ച് സൂചന നൽകിയിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. ഉടൻ ജോലി മതിയാക്കി വീട്ടിലേക്ക് വരുമെന്നും ഇയാൾ അമ്മയോട് പപറഞ്ഞു. കൂടാതെ രണ്ടു സഹപ്രവർത്തകരോടും കരണിനെക്കുറിച്ച് ഇനോസ് പരാമർശിച്ചതായാണ് വീട്ടുകാർ ആരോപിക്കുന്നത്. കരൺ ഒരു കൊലപാതകിയാണെന്നും അയാൾ തന്നെയും കൊലപ്പെടുത്തുമെന്നുമാണ് ഇനോസ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞത്.

advertisement

വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഇനോസിനെ കടലിൽ കാണാതായതെന്നായിരുന്നു റിപ്പോർട്ട്. ആ ദിവസത്തെ ജോലി പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് ഇനോസ് വർഗീസ് കടലിലേക്ക് വീണെന്നാണ് ജോലി ചെയ്യുന്ന കമ്പനിയിൽനിന്ന് അറിയിച്ചത്. ഗുജറാത്തിലെ സിസ്റ്റം പ്രൊട്ടക്ഷന്‍ കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് ഇനോസ്. ഒരുമാസമായി കരാര്‍ അടിസ്ഥാനത്തില്‍ ഒ.എന്‍.ജി.സിയില്‍ ജോലി ചെയ്തുവരുകയായിരുന്നു.

Also Read- മുംബൈയിൽ ഒഎൻജിസി ജീവനക്കാരനായ മലയാളിയെ ഉൾക്കടലിൽ കാണാതായി; തെരച്ചിൽ തുടരുന്നു

ഒരാള്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച, ഇനോസ് കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി. ഇനോസിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒഎൻജിസി ജീവനക്കാരനായ മലയാളി യുവാവിനെ കടലിൽ കാണാതായതിൽ ദുരൂഹത; സഹപ്രവർത്തകനെതിരെ കുടുംബം
Open in App
Home
Video
Impact Shorts
Web Stories