TRENDING:

ആലപ്പുഴയിൽ കാറ്റിൽ തെങ്ങ് കടപുഴകി വീണ് കർഷകൻ മരിച്ചു

Last Updated:

നാട്ടുകാർ ഓടിക്കൂടി തെങ്ങിനടിയിൽനിന്നു ഗിരീശനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കാറ്റിൽ തെങ്ങ് കടപുഴകി വീണ് നെൽകർഷകൻ മരിച്ചു. തലവടി പഞ്ചായത്ത് 10-ാം വാർഡിൽ ചേരിക്കൽചിറ ഗിരീശൻ (50) ആണ് മരിച്ചത്. രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. സംഭവസ്ഥലത്തു വെച്ച് തന്നെ ഗിരീശൻ മരിച്ചിരുന്നു. തലവടി എട്ടിയാട് മുക്ക് കോതാകരി പാടത്ത് നിന്ന തെങ്ങാണ് കടപുഴകി വീണത്.
advertisement

Also read-വിഐപി ഡ്യൂട്ടികളിൽ മുഖ്യ പങ്കാളി; സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ താരം; ‘ലക്കി’ ഓർമയായി

വീടിനോടു ചേർന്ന് പാട്ടത്തിനു കൃഷി ചെയ്തിരുന്നു നാലേക്കർ പാടത്തേക്ക്  മഴ പെയ്തതിനെ തുടർന്ന് പോകുന്നതിനായി വീടിനു പുറത്തേക്കിറങ്ങിയപ്പോൾ തെങ്ങ് കടപുഴകി ഗിരീശന്റെ മുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി തെങ്ങിനടിയിൽനിന്നു ഗിരീശനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെൽകർകനും ക്ഷീര കർഷകനുമായ ഗിരീശൻ കോവിഡ് കാലത്ത് തലവടി പ്രദേശത്തെ വിവധ സ്ഥാലങ്ങളിലുള്ള വീടുകളിൽ പശുവിനെ കറന്ന് പാൽ മിൽമായിൽ എത്തിക്കുന്ന ചുമതല നടത്തിയിരുന്നു. സംസ്കാരം പിന്നീട് . ഭാര്യ ഗീത. മക്കൾ: ശ്യം, ശരത്ത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ കാറ്റിൽ തെങ്ങ് കടപുഴകി വീണ് കർഷകൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories