ഭയം കാരണം കുട്ടി വിവരം പുറത്തുപറഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യങ്ങള്‍ അധ്യാപികയോട് സൂചിപ്പിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കമ്പളക്കാട് പൊലീസ് പെണ്‍കുട്ടിയുടെ വിശദ മൊഴിയെടുത്തു. പോക്സോ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്തു. കല്‍പറ്റ പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. മാനസിക സംഘര്‍ഷത്തില്‍ നിന്നും പൂര്‍ണമായും മുക്തയാകാത്ത പെൺകുട്ടി, നിലവില്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്. ആദ്യഭാര്യയിലും പ്രതിക്ക് കുട്ടികളുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 05, 2019 7:54 AM IST
